സാംസങ്ങിന്റെ ഈ സ്മാർട്ട്ഫോണുകൾ അമ്പരപ്പിക്കുന്ന വിലക്കുറവിൽ !

Sumeesh| Last Modified ഞായര്‍, 11 നവം‌ബര്‍ 2018 (16:44 IST)
സാംസങ്ങിന്റെ സ്മാർട്ട്ഫോണുകളായ A6 പ്ലസിനും A8സ്റ്റാറിനും വമ്പിച്ച വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് സാംസങ്ങ്. 3000 രൂപ വിലക്കുറവിൽ ഇരു ഫോണുകളും ഇപ്പൊൾ സ്വന്തമാക്കാനുള്ള അവസരമാണ് സാംസങ് ഒരുക്കിയിരിക്കുന്നത്. 18,990 രൂപയാണ് A6 പ്ലസിന് ഇപ്പോൾ നൽകേണ്ട വില. A8 സ്റ്റാറിന് 29,990 രൂപ നൽകിയാൽ മതി.


6 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയാണ് A6 പ്ലസിൽ ഒരുക്കിയിരിക്കുന്നത്. 1.8GHz ഒക്ടാകോര്‍ പ്രോസസറാണ് ഫോണിന്റെ കരുത്ത്‍. 16 എം പിയും 5എം പിയും ഉൾപ്പെടുന്ന ഡ്യുവല്‍ റിയർ ക്യാമറയും, 24 എം പി സെല്‍ഫി ക്യാമറയും ഫോണിന് നൽകിയിരിക്കുന്നു. 4ജിബി റാം, 64ജിബി വേരിയന്റിലാണ് ഫോൺ ലഭ്യമാവുക. 3500 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്.
A8 സ്റ്റാറാവട്ടെ 6 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി 2.5 ഡി കര്‍വ് ഗ്ലാസ് ഡിസ്‌പ്ലേയിലാണ് എത്തുന്നത്. 1.8GHz ഒക്ടകോര്‍ സ്നാപ്ഡ്രാഗണ്‍ 450 പ്രോസസർ കരുത്ത് പകരുന്ന ഫോണിൽ, 16 എം പിയും 5എം പിയും ഉൾപ്പെടുന്ന ഡ്യുവല്‍ റിയർ ക്യാമറയും 24 എം പി സെല്‍ഫി ക്യാമറയും നൽകിയിരിക്കുന്നു.


ആഡ്രോയിഡ് 8.0യിലാണ് ഇരു ഫോണുകളും പ്രവർത്തിക്കുക. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ സൈറ്റുകൾ വഴിയും. സാംസങ്
ഷോറൂമുകൾ വഴിയും ഫോണുകൾ ഓഫറിൽ സ്വന്തമാക്കാനാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :