പത്താംക്ലാസുകാരിയെ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ പിടിയിൽ, സംഭവമറിഞ്ഞ് പ്രതിയുടെ ബന്ധുക്കൾ കൂട്ട ആത്മഹത്യക്ക് ശ്രമിച്ചു

Sumeesh| Last Modified ശനി, 3 നവം‌ബര്‍ 2018 (15:12 IST)
പാലാ: ബന്ധുവായ പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കേസില്‍ കുടുങ്ങിയത് അറിഞ്ഞ വീട്ടുകാര്‍ ആത്മഹത്യാ ശ്രമം നടത്തിയെങ്കിലും പരിസരവാസികള്‍ ഇടപെട്ട് പിന്തിരിച്ചതായാണ് റിപ്പോർട്ട്.

വിളക്കുമാടം മേടയ്ക്കല്‍ 53കാരനായ സാബു തോമസ് ആണ് പിടിയിലായത്. ഒരുമാസം മുൻപാണ് കേസിനാസ്പദമായ സംഭവം. കുട്ടികളെ സ്കൂളിൽ കൊണ്ടുവിടുന്നതിന് പതിവായി ഇയാൾ പോകാറുണ്ട്. ഒരു ദിവസം സ്‌കൂളില്‍ ഓട്ടം പോകുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ തന്ത്രപൂര്‍വം ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച്‌ ഇയാൾ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

പീഡനവിവരം പെണ്‍കുട്ടി അമ്മയോട് പറഞ്ഞതിനെ തുടര്‍ന്ന് അമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമം ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :