പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മത്സ്യബന്ധന ബോട്ടിൽ വച്ച് ലൈംഗിക പീഡനത്തിനിരയാക്കി

Sumeesh| Last Modified ശനി, 3 നവം‌ബര്‍ 2018 (14:31 IST)
കൊച്ചി: മുനമ്പത്ത് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മുനമ്പം പള്ളിപ്പുറം കോവിലകത്തുംകടവ് സ്വദേശികളായ വിബി, സാം ആന്റണി എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ എറണാകുളത്തുനിന്നും മുനമ്പത്തെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്.

ഫെയ്സ്ബുക്ക് വഴിയാണ് ഇരുവരും പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് എറണാകുളത്തുനിന്നും മുനമ്പത്തെത്തിച്ച് ഇരുവരുടെയും സുഹൃത്തിന്റെ വീട്ടിൽ വച്ചും, പള്ളിപ്പുറം, പള്ളിക്ക് സമീപം കിടന്നിരുന്ന മത്സ്യബന്ധന ബോട്ടിൽ‌വച്ചും പീഡനത്തിനിരയാക്കുകയായിരുന്നു.

സംശയാസ്പദമായ സാഹചര്യത്തിൽ എറണാകുളം ബസ്റ്റാന്റിൽ കണ്ട പെൺകുട്ടിയെ4 നാട്ടുകാർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് കുട്ടിയെ ചൈൽഡ് ലൈനിന് കൈമാറി ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൌൺസലിംഗിലാണ് സംഭവങ്ങൾ പുറത്തറിയുന്നത്. എറണാകുളം തിരുവന്തപുരം സ്വദേശികളായ ചിലരും സംഘത്തിലുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :