വിവാഹ വാഗ്ദാനം നൽകി യുവതിയെ പതിനഞ്ച് വർഷം തുടർച്ചയായി പീഡിപ്പിച്ചു; ഡോക്ടറെ പൊലീസ് പിടികൂടി

Sumeesh| Last Updated: ശനി, 3 നവം‌ബര്‍ 2018 (14:52 IST)
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി തന്നെ കഴിഞ്ഞ പതിനഞ്ച് വർഷമായി പീഡിപ്പിച്ചതായുള്ള യുവതിയുടെ പരാതിയിൽ ദന്ത ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ശ്യാംകുമാര്‍ എന്ന ഡോക്ടർ ഷാ മേനോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വത്ത് തട്ടിയെടുത്തതിനും ഇയാൾക്കെതിരെ യുവതി കേസ് നൽകിയിട്ടുണ്ട്.

വിവാഹ വാഗ്ധാനം നൽകി ശ്യാംകുമാർ തന്നെ പതിനഞ്ചു വർഷമായി പീഡിപ്പിച്ചു വരികയയിരുന്നു എന്നും. ഡോക്ടർക്ക് മറ്റൊരു ഭാര്യയും കുട്ടികളും ഉണ്ടെന്ന് അറിയാൻ സാ‍ധിച്ചത് ഇപ്പോഴാണെന്നും യുവതി പൊലിസിന് നൽകിയ പരാതിയിൽ പറയുന്നു. ഡോക്ടറുമായുള്ള ബന്ധത്തിൽ യുവതിക്കൊരു കുട്ടിയുണ്ട്.

സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ പ്രതിയെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ചെറുപുഴയിൽ നിത്യ ചൈതന്യ എന്ന പേരിൽ ദന്താശുപത്രി നടത്തിവരികയായിരുന്നു ശ്യാംകുമാർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :