Sumeesh|
Last Modified വെള്ളി, 2 നവംബര്‍ 2018 (19:41 IST)
ഹുവായ് മേറ്റ് 20യെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. വയർലെസ്സ് ചാർജറുമായാണ് ഫോണിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. 15 വാള്‍ട്ട് വയര്‍ലെസ് ചാര്‍ജറാണ് മേറ്റ് 20ക്കായി കമ്പനി ഒരുക്കിയിരിക്കുന്നത്.
6 ജിബി റാം 128 ജിബി സ്റ്റോറേജ് വാരിയന്റിലാണ് ഹുവായ് മേറ്റ് 20യെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. 89,155 രൂപയാണ് ഫോണിന് ഇന്ത്യൻ വിപണിയിൽ വില വരുന്നത്. 6.39 ഇഞ്ച് 2കെ കര്‍വ്ഡ് ഒ എല്‍ ഇ ഡി ഡിസപ്ലേയാണ് ഹുവായ് മേറ്റ് 20 പ്രോയ്ക്ക് ഉള്ളത് 3120×1440 പിക്സലില്‍ റേഷ്യോവിലാണ് ഡിസ്‌പ്ലേ.
40 എം പി വൈഡ് ആങ്കിള്‍ ലെന്‍സ്, 20 എം പി അള്‍ട്രാ വൈഡ് ആങ്കിള്‍ ലെന്‍സ്, 8 എം പി 3എക്സ് ടെലിഫോട്ടോ സെന്‍സർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ ക്യാമറയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 24 മെഗാപിക്സലാണ് സെൽഫി ക്യാമറ. എമറാള്‍ഡ് ഗ്രീന്‍, മിഡ്നൈറ്റ് ബ്ലു, ട്വിലൈറ്റ്, പിങ്ക് ഗോള്‍ഡ്, ബ്ലാക്ക് എന്നീ കളർ വേരിയന്റുകളിലാകും ഫോൺ വിപണിയിലെത്തുക.