ഹൈദെരാബാദ്: കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തി ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച ഐ ടി ജീവനക്കാരനെ ബാങ്ക് ജീവനക്കാർ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു. ഹൈദെരബാദിൽ തിങ്കളാഴ്ചയാണ് സംഭവം. സ്വകാര്യ ഐ ടി കമ്പനി ജീവനക്കാരനായ 45കാരൻ ഡേവിഡ് പ്രവീണാണ് പൊലിസ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ നഗരത്തിലെ ഒരു ബാങ്കിൽ മുഖം മറച്ച് ബുർഖ ധരിച്ചെത്തിയായിരുന്നു അക്രമം. ബാങ്കിലെ ഒരു ജീവനക്കാരനെ തോക്കിൻ മുനയിൽ നിർത്തി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ക്യഷ്യറിൽ...