Sumeesh|
Last Modified ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (14:32 IST)
മദ്യപിക്കുന്നത് തടഞ്ഞതിന്റെ പേരില്‍ സെക്യൂരിറ്റി ജീവനക്കാരനെ വളര്‍ത്തു മത്സ്യവില്‍പന കേന്ദ്രത്തിലെ സെയില്‍മാന്‍ തോര്‍ത്തുമുണ്ടു മുറുക്കി ശ്വാസം മുട്ടിച്ചുകൊന്നു. തിരുവനന്തപുരത്തെ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ഓഫീസിലാണ് സംഭവം ഉണ്ടായത്. മദ്യം കഴിക്കുന്നത് വിലക്കിയതിന് ജബ്ബാർ എന്ന താൽകാലിക ജീവനക്കാരൻ 72 കാരനായ മാധവൻ നായരെ ശ്വസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ഓഫീസ് വളപ്പിലെ വളർത്തുമത്സ്യങ്ങളുടെ സ്റ്റാളിൽ താൽകാലിക ജിവനക്കാരനണ് ജബ്ബാർ. പലപ്പോഴും മദ്യപിച്ച് ഇയാൾ സ്ഥാപനത്തിൽ തന്നെയാണ് കിടന്നുറങ്ങാറുള്ളത്. സംഭവദിവസം രാത്രി ഇയാളുടെ കയ്യിൽ നിന്നു, മദ്യപിച്ചിരുന്ന ഗ്ലാസ് താഴെ വീണ് പൊട്ടിയത് മാധവൻ നായർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
ഇത് വാക്കേറ്റമായും പിന്നീട് കയ്യാങ്കളിയിലേക്കും മാറി. ഈ വിദ്വേഷത്തിൽ ഉറങ്ങാന്‍കിടന്ന മാധവന്‍നായരെ ജബ്ബാര്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുറിയില്‍ മല്‍പിടിത്തം നടന്നതായി ആര്‍ക്കും സംശയം തോന്നാത്തവിധം സാധനങ്ങളെല്ലാം അടുക്കി വച്ചു. മാധവൻ നായരുടെ കഴുത്തിലുണ്ടായിരുന്ന മാലയും ഇയാൾ കൈക്കലാക്കിയിരുന്നു. ജബ്ബാറിനെ അറസ് ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങൾ വ്യക്തമാകുന്നത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.