ക്രിക്കറ്റിന്റെ സർവ മേഖലകളിലും അഫ്ഗാനിസ്ഥാൻ ഏറെ മുന്നോട്ടുപോയിരിക്കുന്നു; ഇന്ത്യയെ ടൈയിൽ കുടുക്കിയ അഫ്ഗാനെ പ്രശംസിച്ച് ധോണി

Sumeesh| Last Modified ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (12:58 IST)
ഏഷ്യ കപ്പില്‍ അനായാസം എന്നു കരുതിയ ഇന്ത്യ അഫ്ഗാനിസ്ഥാൻ പോരാട്ടത്തിൽ ടീം ഇന്ത്യയെ തന്നെ ഞെട്ടിച്ചാണ് അഫ്ഗാൻ ഇന്ത്യയെ ടൈയിൽ കുടുക്കിയത്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ കാഴ്ചവച്ച പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ധോണി. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൽ ഏറെ മുന്നോട്ടുപോയിരിക്കുന്നുവെന്ന് ധോണി പറഞ്ഞു.

ഏല്ലാതരത്തിലും അഫഗാനിസ്ഥാൻ ഒന്നാം നമ്പർ മത്സരമാണ് കാഴ്ചവച്ചത്. ബാറ്റിംഗും ബോളിംഗും ഫീൽഡിംഗും കളീയിൽ ഒരുപോലെ മികച്ചുനിന്നു. അത് കളിയിലുടനീളം കാണാമായിരുന്നു. ഈ മത്സരത്തിൽ മാത്രമല്ല ടൂർണമെന്റിലുടനീളം അഫ്ഗാനിസ്ഥാൻ മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത് എന്നും ധോണി പറഞ്ഞു.

മത്സരത്തിൽ അഫ്ഗാൻ ബാറ്റിംഗിനെ ധോണി ഏറെ പ്രശംസിച്ചു. തുടർന്നും മികച്ച രീതിയിൽ കളിക്കാൻ അഫ്ഗാനിസ്ഥാന് കഴിയട്ടെയെന്നും ധോണി ആശംസിച്ചു. മത്സരത്തിൽ ഇന്ത്യ സമനില കണ്ടെത്തിയതിൽ സന്തുഷ്ടനാണെന്നും ധോണി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :