ഭർത്താവും സുഹൃത്തും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയെന്ന് ഭാര്യയുടെ പരാതി: മൃതദേഹം കണ്ടെത്താനാവാതെ പൊലീസ്

Sumeesh| Last Modified വെള്ളി, 24 ഓഗസ്റ്റ് 2018 (12:45 IST)
കോട്ടയം: തന്റെ ഭർത്താവും സുഹൃത്തും ചേർന്ന് യുവാവിനെ തല്ലിക്കൊന്ന് കിണറ്റിൽ തള്ളിയെന്ന്. യുവതി പൊലീസിൽ പരാതി നൽകി. വ്യാഴാചയാണ് പരാതിയുമായി സ്ത്രീ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തുന്നത്. നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോട്ടയം അയ്മനം സ്വദേശി കൊച്ചുമോന്‍ എന്ന യുവാവിനെ ഭർത്താവും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതെന്ന് യുവതി പരതിയിൽ പറയുന്നു.

ഭർത്താവ് സന്തോഷും സുഹൃത്ത് സജയനും ചേർന്ന് കൊച്ചുമോനെ മർദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം ഉപയോഗശൂന്യമായ കിണറ്റിൽ തള്ളുകയായിരുന്നു എന്നാണ്
യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെ തുടർന്ന് തിരുനക്കര പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്തിനു സമീപത്തുള്ള പുരയിടത്തിലെ ഉപയോഗ്യശൂന്യമായ കിണറ്റി പൊലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയിട്ടില്ല.

കൊല്ലപ്പെട്ടയാളൂടെ രക്തം പുരണ്ട വസ്ത്രങ്ങൾ കിണറ്റിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചൊദ്യം ചെയ്യലിൽ കുറ്റം പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു അതേ സമയം. കൊച്ചുമോന്റെ മൃതദേഹം കണ്ടെത്താൻ പൊലീസിന് പൊലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :