പിണറായി കൂട്ടക്കൊലപാതകം: പ്രതി സൌമ്യ ജയിലിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ| Sumeesh| Last Modified വെള്ളി, 24 ഓഗസ്റ്റ് 2018 (11:52 IST)
പിണറായിയിൽ മക്കളെയും മാതാപിതാക്കളെയും വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂർ സബ്ജെയിലിൽ തൂങ്ങി മരിച്ച നിലയിൽ. വെള്ളിയാഴ്ച രാവിലെയോടെയാണ് സൌമ്യയെ കണ്ണൂർ വനിതാ സബ്ജെയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂത്ത മകൾ ഐശ്വര്യയെയുടെ ദുരൂഹ മരണത്തോടെയാണ് കൂട്ടക്കൊലയെകുറിച്ച് പുറം ലോകം അറിഞ്ഞു തുടങ്ങിയത്. നാ‍ലുമാസത്തിനിടെ ഒരു വീട്ടിലുണ്ടായ മൂന്നു മരണങ്ങൾ. നാട്ടുകാരിൽ സംശയം ഉണ്ടാക്കിയിരുന്നു. ജനുവരി 21ന് ചോറിൽ എലിവിഷം നൽകി
സൌമ്യ മൂത്ത മകളെ കൊലപ്പെടുത്തുകയായിരുന്നു.

തന്ത്രപരമായ പൊലീസിന്റെ ഇടപെടലകൾ മറ്റു മാതാപിതാക്കളെയും സൌമ്യ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. അമ്മ കമലയെ മീൻ‌കറിയിൽ വിഷം കലർത്തിയും. അച്ഛൻ രസത്തിൽ എലിവിഷം കലർത്തിയുമാണ് കൊലപ്പെടുത്തിയത് എന്ന് സൌമ്യ പൊലീസിനു മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 24നാണ് സൌനയയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :