Sumeesh|
Last Modified വെള്ളി, 24 ഓഗസ്റ്റ് 2018 (11:09 IST)
ഡൽഹി: കേരളത്തിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ആദ്യ കേന്ദ്ര സംഘം റിപ്പോർട്ട് സമർപ്പിച്ചു. കേരളത്തിന് 600 കോടിയുടെ ധനസഹായത്തിന് അർഹതയുണ്ടെന്ന് ആദ്യ കേന്ദ്ര സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച 600 കോടി ആദ്യ കേന്ദ്രം സംഘത്തിന്റെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ശുപാർശ ചെയ്ത തുകയാണ്. തുടർസഹായത്തിനായുള്ള കേന്ദ്ര നടപടികൾ വൈകുന്നതായും റിപ്പോർട്ടിൽ പരാമർശം ഉണ്ട്. കേരലത്തിന് കൂടുതൽ സഹായങ്ങൾ ലഭ്യമാക്കും എന്ന് കേന്ദ്രം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.