ഒഡീഷ:|
Sumeesh|
Last Modified ശനി, 18 ഓഗസ്റ്റ് 2018 (15:54 IST)
20കാരിയെ കാമുകനും വീട്ടുകാരും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തി. വെള്ളിയാഴ്ച ഒഡീഷയിലെ റൂര്‍ക്കേലയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ കാമുകന്റെ വീടിനുമുന്നില്‍ ശരീരം മുഴുവന്‍ തീ പടര്‍ന്ന നിലയിലാണ് നാട്ടുകാര്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ പെൺകുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെണ്‍കുട്ടിയും യുവാവുമായി കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇവരുടെയും വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചു ദിവസമായി യുവാവ് പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നതായും, വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതായും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ യുവാവിനും വീട്ടുകാര്‍ക്കുമെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.