പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി; കേസെടുത്ത് പൊലീസ്; ക്രൂരത

കൈകാലുകള്‍ കെട്ടിയ നിലയിലായിരുന്നു പശുവിന്റെ ശവശരീരം.

റെയ്‌നാ തോമസ്| Last Updated: വ്യാഴം, 9 ജനുവരി 2020 (14:42 IST)
പാലക്കാട് പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയതായി പരാതി. മണ്ണാര്‍ക്കാട് സ്വദേശി വിനോദ് കുമാറിന്റെ പശുവിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയ നിലയിലായിരുന്നു പശുവിന്റെ ശവശരീരം.സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

അഞ്ചാം തീയതി മുതലാണ് പശുവിനെ കാണാതായത്. രണ്ടുദിവസം നീണ്ട തെരച്ചലിന് ഒടുവിലാണ് കൈകാലുകള്‍ കെട്ടിയ നിലയില്‍ പശു ചത്തു കിടക്കുന്നതായി കണ്ടെത്തിയത്. സമീപവാസി പശുവിനെ അഴിച്ചുകൊണ്ടുപോകുന്നതായി കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു.

കൈകാലുകള്‍ കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഉടമസ്ഥന്റെ പരാതി. സമീപത്തുളള വീടുകളിലെ പശുക്കളെയും സമാനമായി പീഡനത്തിന് ഇരയാക്കിയതായി നാട്ടുകാര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :