സ്‌കെയില്‍ ഉപയോഗിച്ച് വിദ്യാര്‍ഥിയെ തല്ലി; കുട്ടിക്ക് പരിക്ക് - അധ്യാപകന്‍ അറസ്‌റ്റില്‍

സ്‌കെയില്‍ ഉപയോഗിച്ച് വിദ്യാര്‍ഥിയെ തല്ലി; കുട്ടിക്ക് പരിക്ക് - അധ്യാപകന്‍ അറസ്‌റ്റില്‍

 സ്‌കെയില്‍ ഉപയോഗിച്ച് വിദ്യാര്‍ഥിയെ തല്ലി; കുട്ടിക്ക് പരിക്ക് - അധ്യാപകന്‍ അറസ്‌റ്റില്‍
ഹൈദരാബാദ്| jibin| Last Updated: ബുധന്‍, 31 ഒക്‌ടോബര്‍ 2018 (18:20 IST)
സ്‌കെയില്‍ ഉപയോഗിച്ച് വിദ്യാര്‍ഥിയെ തല്ലിയ അധ്യാപകന്‍ അറസ്‌റ്റില്‍. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകനായ ശങ്കറിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംപട്ടണം പൊലീസ് നടപടിയെടുത്തത്.

അസൈൻമെന്റ് പൂർത്തിയാക്കാത്തതിനാണ് ശങ്കര്‍ മുന്നാം ക്ലാസ് വിദ്യാർഥിയെ തടി കൊണ്ടുള്ള സ്‌കെയില്‍ ഉപയോഗിച്ച് അടിച്ചത്.

വീട്ടില്‍ മടങ്ങി എത്തിയ വിദ്യാര്‍ഥിയുടെ ശരീരത്തിലെ പാടുകള്‍ മാതാപിതാക്കള്‍ കാണുകയും തുടര്‍ന്ന് കുട്ടി വിവരം പറയുകയുമായിരുന്നു. അശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ ഡിസ്ച്ചാർജ് ചെയ്‌തതിനു പിന്നാലെയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :