ഭാര്യയുമായി വഴക്ക്, പക തീർക്കാൻ പെൺമക്കളെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛൻ

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 30 നവം‌ബര്‍ 2019 (17:32 IST)
ലക്‌നൗ: ഭാര്യയുമായി വഴക്കിട്ടതിന്റെ ദേഷ്യം തീർക്കാൻ പെൺമക്കളെ ക്രൂരമായി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ സുരാജ്പൂരിലാണ് സംഭവം. ആറും, മൂന്നും വയസുള്ള രണ്ട് പെൺമക്കളെ ഹരി സോളാങ്കി എന്നയാൾ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സോളാങ്കി മദ്യപിച്ചെത്തിയ ശേഷം തന്നോട് വഴക്കിടുകയും കുട്ടികളെ കൊലപ്പെടുകത്തുകയുമായിരുന്നു എന്ന് ഭാര്യ പറഞ്ഞതായി പോലീസ് സൂപ്രണ്ട് രൺവിജയ് സിങ് വ്യക്തമാക്കി. ഒരു കുട്ടിയുടെ മൃതദേഹം വീട്ടിനിന്നും മറ്റൊരാളുടേത് ആളൊഴിഞ്ഞ കെട്ടിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുമാണ് കണ്ടെത്തിത്.

കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പ്രതി ഒളിവിൽ പോയിരുന്നു. എന്നാൽ പിന്നീട് ഇയാളെ പൊലീസ് പിടികൂടി. കുട്ടികളുടെ തലയിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :