മുന്‍ കാമുകിയെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി മണിക്കൂറുകളോളം പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

മഹാരാഷ്‌ട്ര| Last Modified ബുധന്‍, 13 ഫെബ്രുവരി 2019 (11:20 IST)
മുന്‍ കാമുകിയെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്‌റ്റുചെയ്‌തു. ഫൈസല്‍ സൈഫി (23)യെയാണ് മഹാരാഷ്‌ട്ര പൊലീസ് അറസ്‌റ്റുചെയ്‌തത്. ഫെബ്രുവരി പത്തിന് രാത്രി മുതല്‍ 11 ന് പുലര്‍ച്ചെവരെ 21കാരിയെ പ്രതി പീഡനത്തിനിരയാക്കിയെന്ന് പൊലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.

പ്രതിയും യുവതിയുമായി 2017 മുതൽ പ്രണയത്തിലായിരുന്നു. ഈ അടുത്തകാലത്ത് യുവതി പ്രണയത്തിൽ നിന്ന് പിന്മാറാൻ മുൻകൈയെടുക്കുകയായിരുന്നു. പ്രണയത്തിലായിരുന്നപ്പോഴുള്ള ഇരുവരുടേയും സ്വകാര്യ നിമിഷങ്ങൾ യുവാവ് രഹസ്യമായി ഫോണിൽ പകർത്തിയിരുന്നു. പ്രണയം അവസാനിപ്പിച്ചപ്പോൾ ഈ ദൃശ്യങ്ങൾ കാണിച്ച് യുവാവ് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യാറുണ്ടായിരുന്നു.

എന്നാൽ യുവതിയുടെ ആവശ്യപ്രകാരം വീഡിയോ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാമെന്ന് യുവാവ് പറയുകയും അതിനായി യുവതിയെ കഴിഞ്ഞ ഞായറാഴ്ച രാത്രി പ്രതി ഫോണില്‍ വിളിച്ചു വരുത്തുകയുമായിരുന്നു. തുടര്‍ന്ന്‌ യുവതിയെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

തുടർന്ന് ഫെബ്രുവരി 11 ന് രാവിലെയാണ് യുവതിയെ ഹോട്ടല്‍ മുറിയില്‍നിന്ന് പോകാന്‍ അനുവദിച്ചതെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ശേഷം യുവതി പ്രദേശത്തെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :