രണ്ട് വയസുകാരിയുടെ ശരീരം ആസിഡിൽ അലിയിച്ചു, മാതാപിതാക്കൾക്ക് തടവുശിക്ഷ

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 21 നവം‌ബര്‍ 2019 (14:56 IST)
രണ്ട് വയസുള്ള പെൺകുട്ടിയുടെ ശരീരം ആസിഡിൽ അലിയിച്ച മാതാപിതാക്കളെ തടവിന് വിധിച്ച് കോടതി പിതാവ് സവാല ലോറിഡോക്ക് 14 വർഷവും അമ്മ മോനിക ഡൊമിനിങ്കസിന് 20 വർഷം തടവുമാണ് വിധിച്ചിരിക്കുന്നത്. പ്രതികൾ ഇരുവരും കുറ്റം സമ്മത്തിച്ചതോടെയാണ് ഇരുവർക്കും കുറഞ്ഞ ശിക്ഷ നൽകാൻ കോടതി തീരുമാനിച്ചത്.

കുട്ടി അപകടത്തിൽ മരിക്കുകയായിരുന്നു എന്നും മൃതദേഹം ഉപേക്ഷിക്കാൻ ഭർത്താവിനോട് ആവശ്യപ്പെട്ടു എന്നുമാണ് മോനിക പൊലീസിന് മൊഴി നൽകിയത്. ബാത്ത്ടബിൽ കുളിക്കുന്നതിനിടെ കുട്ടി മുങ്ങി മരിക്കുകയായിരുന്നു എന്നാണ് ഭർത്താവിന്റെ മൊഴി. ബെഡ്റൂമിലെ ക്ലോസറ്റിൽനിന്നുമാണ് അഞ്ച് ഗാലൻ അസിഡിന്റെ ബാരലും അതിൽ അഴുകി ദ്രവിച്ച നിലയിൽ രണ്ട് വയസുകാരിയുടെ മൃതദേഹവും കണ്ടെത്തിയത്.


എന്നാൽ മരണകാരണം കണ്ടെത്താൻ സാധിക്കാതിരുന്നതിനാൽ പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിരുന്നില്ല. കൊല്ലപ്പെട്ട കുട്ടിയെ കൂടാതെ ദമ്പതികൾക്ക് മറ്റു നാല് കുട്ടികൾ ഉണ്ട്. മാതാപിതാക്കളെ തടവുശിക്ഷക്ക് വിധിച്ച സാഹചര്യത്തിൽ കുട്ടികളെ ചൈൽഡ് പ്രൊട്ടക്ടീവ് സർവീസ് ഏറ്റെടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :