മരുമകളെ തോക്കു ചൂണ്ടി പീഡിപ്പിച്ചു; മുൻ ബിജെപി എംഎൽഎയ്ക്ക് എതിരെ കേസ്

  police , bjp mla , manoj shokeen , ബിജെപി , മനോജ് ഷോകീന്‍ , മകന്‍
ന്യൂഡൽഹി| Last Modified ശനി, 10 ഓഗസ്റ്റ് 2019 (16:38 IST)
തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി മുന്‍ എംഎൽഎയ്‌ക്കെതിരെ കേസ്. നംഗോളി മണ്ഡലത്തിൽ നിന്നു രണ്ടുതവണ എംഎൽഎ ആയ മനോജ് ഷോകീനെതിരെയാണ് ഡൽഹി പൊലീസ് കേസെടുത്തു.

2018 ഡിസംബർ 31ന് ആണ് സംഭവമുണ്ടായത്. എന്നാല്‍, കഴിഞ്ഞ വ്യഴാഴ്‌ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. വിവാഹബന്ധം തകരാതിരിക്കാനും സഹോദരന് ആപത്തു വരാതിരിക്കാനുമാണ് ഇത്രയും നാൾ പരാതിപ്പെടാതിരുന്നതെന്നു ഇവര്‍ പറഞ്ഞു.

പുതുവർഷവേളയിൽ അമ്മവീട്ടിൽനിന്നു ഭർത്താവിനും സഹോദരനും ബന്ധുവിനുമൊപ്പം മീരാ ബാഗ് പ്രദേശത്തെ വീട്ടിലേക്കു പുറപ്പെട്ടു. എന്നാൽ വീട്ടിലേക്ക് എത്തിക്കാതെ പശ്ചിം വിഹാറിലെ ഒരു ഹോട്ടലിലേക്കാണ് ഭർത്താവ് കൂട്ടി കൊണ്ടു പോയത്.

ഹോട്ടലില്‍ ന്യൂഇയർ ആഘോഷങ്ങൾ നടത്തുകയായിരുന്നു ബന്ധുക്കള്‍. അവിടെ നിന്നും 12:30യോടെ ഭർത്താവിന്റെ മാതാപിതാക്കളുടെ വീട്ടിൽ പോയി. അവിടെ ചെന്ന ശേഷം ഭർത്താവ് സുഹൃത്തുക്കളോടൊപ്പം പുറത്ത് പോയി. താന്‍ ഉറങ്ങാന്‍ കിടന്നെങ്കിലും പുലർച്ചെ ഒന്നരയോടെ മനോജ് ഷോകീൻ വാതിൽ തുറക്കാൻ ആവശ്യട്ടു.

വാതില്‍ തുറന്നതോടെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അദ്ദേഹം മുറിക്കുള്ളിലേക്ക് പ്രവേശിച്ചു. സംസാരത്തിനിടെ ശരീരത്തില്‍ മോശമായി സ്‌പര്‍ശിച്ചു. ഭർതൃപിതാവ് മദ്യപിച്ചിരുന്നതായി വ്യക്തമായിരുന്നു. ഇതോടെ അദ്ദേഹത്തോട് മുറി വിട്ട് പോകാന്‍ ആവശ്യപ്പെട്ടു. തര്‍ക്കത്തിനിടെ കൈയില്‍ കരുതിയിരുന്ന തോക്ക് അദ്ദേഹം പുറത്തെടുത്തു.

ഭയന്നു പോയ തന്നെ മനോജ് ഷോകീൻ മര്‍ദ്ദിച്ചു. ശബ്ദം ഉണ്ടാക്കിയാല്‍ സഹോദരനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടർന്നു ബലപ്രയോഗം നടത്തി തന്നെ ലൈംഗികമായി അദ്ദേഹം ഉപയോഗിച്ചു. എന്നും യുവതി പരാതിയില്‍ പറയുന്നു.

പരാതി സ്വീകരിച്ച പൊലീസ് ഐപിസി 376, 506 വകുപ്പുകൾ പ്രകാരം മനോജ് ഷോകീനെതിരെ കേസ് എടുത്തു. അന്വേഷണം നടക്കുകയാണെന്നും പരാതി ഗൌരവമുള്ളതാണെന്നും ഡിസിപി സെജു പി കുരുവിള പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :