ഭാര്യയെ ഉപേക്ഷിച്ച് പരസ്‌ത്രീ ബന്ധം; നാണക്കേട് മൂലം മാതാപിതാക്കള്‍ മകനെ തല്ലിക്കൊന്നു

ഭാര്യയെ ഉപേക്ഷിച്ച് പരസ്‌ത്രീ ബന്ധം; നാണക്കേട് മൂലം മാതാപിതാക്കള്‍ മകനെ തല്ലിക്കൊന്നു

 beats son , police , death , kill , police , പരസ്‌ത്രീ , ഭാര്യ , അർബിന്ദ് കുമാർ ചൗരസ്യ , പരസ്‌ത്രീ ബന്ധം
ബീഹാർ| jibin| Last Modified ചൊവ്വ, 6 നവം‌ബര്‍ 2018 (18:46 IST)
ഭാര്യയെ ഉപേക്ഷിച്ച് പരസ്‌ത്രീ ബന്ധം പുലര്‍ത്തിയ മകനെ മാതാപിതാക്കള്‍ തല്ലിക്കൊന്നു. ബീഹാറിലെ ഖാഗരിയ ജില്ലയിലെ മഹേഷ്കുന്ത് ഗ്രാമത്തിലെ അർബിന്ദ് കുമാർ ചൗരസ്യ(28) ആണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്‌ച രാത്രിയാണ് സംഭവമുണ്ടായത്. ഭാര്യയെ ഉപേക്ഷിച്ച് മറ്റു സ്‌ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്ന അർബിന്ദുമായി മാതാപിതാക്കള്‍ വഴക്കിടുന്നത് പതിവായിരുന്നു.

സംഭവ ദിവസവും മാതാപിതാക്കള്‍ മകനുമായി തര്‍ക്കമുണ്ടായി. വഴക്കിനിടെ അർബിന്ദിനെ മാതാപിതാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനിടെയാണ് യുവാവിന്റെ മരണം സംഭവിച്ചത്.

മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അർബിന്ദിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഖാഗരിയ സർദാർ ആശുപത്രിയിലേക്ക് അയച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :