ഹോസ്‌റ്റല്‍ മുറിയില്‍ നിന്നും കൂട്ടുകാരിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി അയച്ചു നല്‍കി; വിദ്യാര്‍ഥിനിയും സുഹൃത്തും പിടിയില്‍

ഹോസ്‌റ്റല്‍ മുറിയില്‍ നിന്നും കൂട്ടുകാരിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി അയച്ചു നല്‍കി; വിദ്യാര്‍ഥിനിയും സുഹൃത്തും പിടിയില്‍

 arrested , police , whtsapp , Ashli , Arun , മൊബൈല്‍ , നഗ്ന ചിത്രങ്ങള്‍ , ആഷ്‌ലി , അരുണ്‍ പീറ്റര്‍
ആതിരപ്പള്ളി| jibin| Last Updated: ചൊവ്വ, 6 നവം‌ബര്‍ 2018 (11:35 IST)
ഹോസ്‌റ്റല്‍ മുറിയില്‍ നിന്നും സുഹൃത്തിന്റെ നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സുഹൃത്തിനു അയച്ചു നല്‍കിയ വിദ്യാര്‍ഥിനി പിടിയില്‍.

ആതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി ആഷ്‌ലിയും (23) സുഹൃത്ത് കണിയാംപറമ്പില്‍ അരുണ്‍ പീറ്ററുമാണ് പിടിയിലായത്.

സ്വകാര്യ കോളജ് കോളേജ് ഹോസ്‌റ്റലില്‍ താമസിക്കുമ്പോഴാണ് ആഷ്‌ലി കൂട്ടുകാരിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങളും ചിത്രങ്ങളും വാട്‌സ്ആപ്പിലൂടെ അരുണിന് അയച്ചു നല്‍കുകയായിരുന്നു.

പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അരുണും ആഷ്‌ലിയും പിടിയിലായത്. ഇവരുടെ ഫോണില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :