നടക്കുന്നതിനിടെ ശരീരത്ത് തട്ടി; യുവാവിനെ കുത്തിക്കൊന്നു - പ്രതികള്‍ രക്ഷപ്പെട്ടു

നടക്കുന്നതിനിടെ ശരീരത്ത് തട്ടി; യുവാവിനെ കുത്തിക്കൊന്നു - പ്രതികള്‍ രക്ഷപ്പെട്ടു

  murder , police , Ravi , blood , kill , രവി , കുത്തിക്കൊന്നു , പൊലീസ്
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 6 നവം‌ബര്‍ 2018 (12:15 IST)
ശരീരത്ത് തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നാലംഗസംഘം യുവാവിനെ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശ് ജലാല്‍പൂര്‍ സ്വദേശി രവി(20) ആണ് കൊല്ലപ്പെട്ടത്. ഡല്‍ഹി വിജയ്‌വിഹാറിലാണ് സംഭവം.

ഞായറാഴ്‌ച രാത്രിയാണ് കൊലപാതകത്തിനു കാരണമായ സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രതികളിലൊരാളുടെ ശരീരത്തില്‍ രവി തട്ടി. ഇതേ തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും പ്രതികളിലൊരാള്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് രവിയെ കുത്തി.

അക്രമം കണ്ട് സമീപത്ത് നിന്നവര്‍ ഓടിയടുത്തതോടെ പ്രതികള്‍ രക്ഷപ്പെട്ടു. നെഞ്ചിലും വയറ്റിലും കുത്തേറ്റ രവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

പ്രതികളെല്ലാം പ്രായം കുറഞ്ഞവരാണെന്നും ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :