1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Assam Girl Allegedly Raped, Hanged From Tree; 7 School Students Caught

12കാരിയെ ബലാത്സംചെയ്ത് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി, ഏഴ് പത്താംക്ലാസ് വിദ്യർത്ഥികൾ പിടിയിൽ

വാർത്ത
12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ സംഭവത്തിൽ ഏഴ് വിദ്യാർത്ഥികൾ പിടിയിൽ. അസമിലെ ബിസ്വനാഥ് ജില്ലയിലെ തേസ്‌പൂരിൽ വെള്ളീയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന ഏഴ് ആൺകുട്ടികളാണ് അറസ്റ്റിലായത്.
 
മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് പെൺകുട്ടിയെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തി. പത്താംക്ലാസ് കഴിഞ്ഞതിന്റെ പാർട്ടിയിൽ പങ്കെടുക്കാൻ എന്നുപറഞ്ഞ് ക്ഷണിച്ചുവരുത്തിയാണ് പ്രതികൾ പൊൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
 
ബലാത്സംഗത്തിന് ശേഷം പെൺക്കുട്ടിയെ കൊലപ്പെടുത്തി വീടിന് സമീപത്തുള്ള കാട്ടിലെ മരത്തിൽ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച തന്നെ പ്രതികളെ പിടികൂടിയതായി പൊലീസ് വാർത്താ ഏജൻസിയോട് വ്യക്തമാക്കി.  
About Writer
വെബ്‌ദുനിയ ലേഖകൻ
അടുത്ത ലേഖനം
മരക്കൊമ്പിൽ തൂങ്ങിക്കിടന്ന് പ്രസവം, പൊക്കികൊടിയിൽ താഴേക്ക് തൂങ്ങിയാടി കുഞ്ഞ്, അപൂർവ വീഡിയോ !