നിർഭയ കേസ്: വിധി നാളെ നടപ്പിലാക്കാനാകില്ല, പവൻ കുമാർ ഗുപ്ത ദയാഹർജി സമർപ്പിച്ചു

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 2 മാര്‍ച്ച് 2020 (15:35 IST)
ഡൽഹി: നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് വീണ്ടും വൈകും. തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ദയാഹർജി നൽകി. ഹർജി സുപ്രീം കോടതി ത:ള്ളി മണിക്കൂറുകൾക്കകം തന്നെ ദയാഹർജിയുമായി പ്രതി രാഷ്ട്രപതിയെ സമീപിക്കുകയായിരുന്നു.

ദയാഹർജി രാഷ്ട്രപതി തിരുമാനമെടുത്ത ശേഷം 14 ദിവസങ്ങൾക്ക് ശേഷം മാത്രമേ ഇനി പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാൻ സധിക്കൂ. കേസിൽ പവൻ കുമാർ ഗുപ്തയ്ക്ക് മാത്രമാണ് ദയാഹർജി നാൽകാനുള്ള അവസരം ബാക്കി ഉണ്ടായിരുന്നത്. കേസിലെ മറ്റു പ്രതികളായ മുകേഷ് സിങ്, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ എന്നിവരുടെ തിരുത്തൽ ഹർജികളും ദയാഹർജികളും നേരത്തെ തള്ളിയിരുന്നു.

ദയാഹർജികൾ തള്ളിയത് ചോദ്യം ചെയ്ത് മുകേഷ് സിങ്, വിനയ് കുമാർ ശർമ എന്നിവർ നൽകിയ ഹർജിയും സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെ മറ്റു പ്രതികളുടെ എല്ലാ നിയപരമായ അവകാശങ്ങളും അവസാനിച്ചു. ഈ മാസം മൂന്നിന് രാവിലെ ആറ് മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനാണ് ഡൽഹി പാട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :