അങ്കം സെൽടോസിനോട്, പുതിയ ക്രെറ്റക്കായി ബുക്കിങ് ആരംഭിച്ചു !

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2020 (16:50 IST)
ഇന്ത്യൻ എസ്‌യുവി വിപണീയിൽ ആധിപത്യം നിലനിർത്താണ് പുതിയ ക്രെറ്റയെ വിപണിയിൽ എത്തിക്കുകയാണ് ഹ്യൂണ്ടായ്. വാഹനത്തെ ഡൽഹി ഓട്ടോ എക്സ്‌പോയിലാണ് വിപണിയിൽ പ്രദർശിപ്പിച്ചത്. വാഹനത്തിനായുള്ള ബുക്കിങ് ഹ്യുണ്ടായി ആരംഭിച്ചു. 25,000 രൂപ മുൻകൂറായി നാൽകി ഓൺലൈൻ വഴിയും ഹ്യൂണ്ടായ് ഡീലർഷിപ്പുകൾവഴിയും വാഹനം ബുക്ക് ചെയ്യാം.

ഈമാസം 17ന് വിപണിയിൽ എത്തുമ്പോഴാണ് വാഹനത്തിന്റെ വില കമ്പനി പ്രഖ്യാപിക്കുക. കാഴ്ചയിൽ തുടങ്ങി എഞ്ചിനിൽ വരെ മറ്റങ്ങളുമായാണ് പുതിയ ക്രെറ്റ ഇന്ത്യയിലെത്തുക. കൂടുതൽ അധുനികവും സ്പോട്ടീവുമായ ക്ലാസിക് ലുക്കിനായി വാഹനത്തിന്റെ ഡിസൈനിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് റണ്ണിംഗ് ലൈറ്റുകളോടുകൂടിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും വലിയ ഗ്രില്ലുകളും ഈ രീതിയിൽ സജ്ജീകരിക്കപ്പെട്ടതാണ്. പിന്നിലെ ടെയിൽ ലാമ്പും കൂടുതൽ സ്പോട്ടീവ് ആക്കിയിട്ടുണ്ട്.

ഇന്റീരിയറിലൂം കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. സ്മാർട്ട് ബ്ലു ലിങ്ക് സംവിധാനം, ബോഷ് സ്പീക്കറുകളോടുകൂടിയ ഇൻഫോടെയിൻമെന്റ് സംവിധാനം എന്നിവ എടുത്തുപറയേണ്ടവയാണ്. ആദ്യ തലമുറ ക്രെറ്റയെക്കാൾ രണ്ടാം തലമുറയിൽ എത്തുന്ന വാഹനത്തിന് വലിപ്പം കൂടുതലായിരിക്കും. 4300 എംഎം നീളവും 1790 എംഎം വീതിയും 1622 എംഎം ഉയരവുമാണ് വാഹനത്തിന് ഉണ്ടാവുക. 2610 എംഎമ്മാണ് പുതിയ ക്രെറ്റയുടെ വീൽബേസ്.

115 പിഎസ് പവറും, 14.7 കെജിഎം ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ പെട്രോൾ, 115 പിഎസ് കരുത്തും, 25.5 കെജിഎം ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ള 1.5 ഡീസൽ, 140 പിഎസ് കരുത്ത് നൽകാൻ ശേഷിയുള്ള 1.4 ലിറ്റർ ടർബോ പെട്രോൾ, എഞ്ചിൻ വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുക. 6 സ്പീഡ് മാനുവൽ, ഓട്ടോമറ്റിക് ഗിയർ ബോക്സുകളാണ് 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ഉണ്ടാവുക. 7 പീഡ് സിവിടി ട്രാൻസ്മിഷനായിരിക്കും ടർബോ ചാർജ്‌ഡ് പെട്രോൾ എഞ്ചിനിൽ ഉണ്ടാവുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :