മയിലുകളെ കൊന്നെന്ന് ആരോപിച്ച് ദളിത് യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു

 peacocks , madhya pradesh , mob india , മയില്‍ , ഗ്രാമം , ഹീരലാൽ ബൻചാദ , കൃഷി
ഭോപ്പാല്‍| Last Modified ശനി, 20 ജൂലൈ 2019 (20:26 IST)
മയിലുകളെ കൊന്നെന്ന് ആരോപിച്ച് ദളിത് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. എന്നയാളാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. കൊലപാതകത്തില്‍ ഒമ്പത് പേര്‍ അറസ്‌റ്റിലായി.

വെള്ളിയാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. നാല് പേർ കൃഷിയിടത്തിലൂടെ ഓടുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് സമീപവാസികള്‍ കൃഷിയിടത്തില്‍ എത്തിയത്. ചത്ത നാല് മയിലുകളുമായി ഹരിലാലിനെ കണ്ട ഓടിയെത്തിയവര്‍ ഇയാളെ ചോദ്യം ചെയ്‌തു.

വിചാരണയ്‌ക്കിടെ ഹീരലാലിനെ ഇവര്‍ മര്‍ദ്ദിച്ചു. ക്രൂരമായ മര്‍ദ്ദനത്തില്‍ ഗുരുതര പരുക്കേറ്റ ഹീരലാലിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേസെടുത്ത പൊലീസ് ഒമ്പതു പേരെ അറസ്‌റ്റ് ചെയ്‌തു. അതേസമയം, ഹീരാലാലിനും മകൻ രാഹുലും മുമ്പും മയില്‍ വേട്ട നടത്തിയിരുന്നു. ഈ സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :