പരീക്ഷയ്ക്കിടെ വയറുവേദന, പതിനേഴുകാരി പ്രസവിച്ചു; അയൽവാസിയായ 70കാരൻ അറസ്റ്റിൽ

അനു മുരളി| Last Modified വ്യാഴം, 26 മാര്‍ച്ച് 2020 (18:23 IST)
പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ നാമക്കല്ലിലാണ് സംഭവം. നാമഗിരിപേട്ട സ്വദേശിയെയാണ് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. 70 വയസുകാരനായ വൃദ്ധനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പീഡനത്തിരിയായ വിവരം പെൺകുട്ടി പുറംലോകത്തെ അറിയിച്ചത്. തിങ്കളാഴ്ച സ്കൂളിൽ വെച്ച് നടത്തിയ പരീക്ഷയിൽ പെൺകുട്ടി വയറുവേദന അനുഭവപ്പെടുകയാണെന്ന് പറഞ്ഞ് അധ്യാപികയുടെ അനുവാദത്തോടെ ശുചിമുറിയിലേക്ക് പോയിരുന്നു.

എന്നാൽ, ഒരുപാട് സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് അധ്യാപിക പോയി നോക്കുമ്പോൾ ശുചിമുറിയിൽ ചോരയിൽ കുളിച്ച് ബോധരഹിതയായി കിടക്കുന്ന പെൺകുട്ടിയെ ആണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി എട്ടു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു.

കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കുഞ്ഞിനെ ശാസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി പ്രകാരം അയൽവാസിയായ വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :