Last Modified തിങ്കള്‍, 20 മെയ് 2019 (13:05 IST)
കോട്ട: താനിക്ക് ബന്ധമുള്ള സ്ത്രീയുമായി അവിഹിത ബന്ധം പുലർത്തിയതിന് 50 വയസുകാരനെ സുഹൃത്ത് കോടാലികൊണ്ട് ക്രൂരമായി കൊലപ്പെടൂത്തി രാജസ്ഥാനിലെ കോട്ടയിലെ ഒരു ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ഗോപാൽ ബീൽ എന്ന 50കാരനെയാണ് ദുർഗ ബീൽ എന്ന സുഹൃത്ത് കൊലപ്പെടുത്തിയത്.
പ്രദേശത്തെ ഒരു വിധവയുമായി ഇരുവരും അവിഹിത ബന്ധം പുലർത്തിയിരുന്നു. എന്നാൽ യുവതിയും ദുർഗാ ബീലും തമ്മിലുള്ള ബന്ധത്തിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി അകൽച്ച ഉണ്ടായിരുന്നു. സുഹൃത്ത് ഗോപാൽ ബീൽ കാരണമാണ് യുവതി തന്നിൽനിന്നും മനപ്പൂർവം ഒഴിഞ്ഞു മാറുന്നത് എന്ന് ദുർഗ ബീൽ ഉറച്ചു വിശ്വസിച്ചു. ഇതാണ് ദുർഗ ബീലിന്റെ മനസിൽ പകയുണ്ടാക്കിയത്. ശനിയാഴ്ച രാത്രി യുവതി അയൽപക്കത്തെ ഒരു കല്യാണത്തിൽ പങ്കെടുക്കുന്നതിനായ് പോയ തക്കം നോക്കി ദുർഗാ ബീൽ യുവതിയുടെ വീട്ടിലേക്ക് പ്രവേശിച്ചു.
വീടിനുള്ളിൽ ഗോപാൽ ബീൽ കിടന്നുറങ്ങുന്നത് കണ്ടതോടെ ദുർഗാ ബീലിന്റെ സമനില തെറ്റി. ;സമീപത്തുണ്ടായിരുന്ന കോടാലികൊണ്ട് ഗുർഗ ഗോപാൽ ബീലിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ ഗോപാൽ മരിച്ചു, ഗോപാലിന്റെ കരച്ചിൽ കേട്ട് ഉണർന്ന യുവതിയുടെ മൂത്ത മകനാണ് ആളുകളെ വിളിച്ചുകൂട്ടിയത്. പ്രതി ദുർഗ ബീലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.