ഊബറിനോടും ഓലയോടും മത്സരിക്കാൻ മലയാളി 'പി യു' !

Last Modified ഞായര്‍, 19 മെയ് 2019 (16:19 IST)
ഓൺലൈൻ ടാക്സി രംഗത്തെ ഇന്ന് അടക്കി വാഴുന്നത് ഊബർ ഓല പോലുള്ള വമ്പൻ കമ്പനികളാണ് എന്നാൽ ഈ മേഖലയിലേക്ക് വ്യത്യസ്ത രീതികളുമയി ഒരു മലയാളിൽ സംരംഭം എത്തുകയാണ് മൈൻഡ് മാസറ്റർ ടെക്കനോളജി എന്ന കമ്പനിയാണ് പി യു എന്ന പേരിൽ ഓൺലൈൻ ടാക്സി സർവീസിനായി പ്ലാറ്റ്ഫോം ഒരുക്കുന്നത്.

ജി പി എസ അതിഷ്ടിതമായി പ്രവർത്തിക്കുന്ന ആപ്പ് ഉടൻ തന്നെ പ്രവർത്തനക്ഷമമാകും. മറ്റു ഓൻലൈൻ ഡാക്സി കമ്പനികൾക്ക് സമാനമായി ഡ്രൈവർമാരിനിന്നും പി യു കമ്മീഷൻ വാങ്ങില്ല. ആപ്പിന്റെ സബ്സ്ക്രിപ്ഷൻ ചാർജ് മാത്രമാന് ഡ്രൈവർ മാരിൽനിന്നും ഇടാക്കുക. പിയു ആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ അപ്പിലേക്ക് പുതിയ ഉപയോക്താക്കളെ കൊണ്ടുവന്നാൽ പ്രത്യേക ഓഫറുകളും ലഭിക്കും.

കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂർ, കണ്ണൂർ, കൊല്ലം, മലപ്പുറം എന്നി ജില്ലകളിൽ ഈ മാസം തന്നെ പി യു ഓൻലൈൻ ടാക്സി സർവീസ് ആരംഭിക്കും. അദ്യ ഘട്ടത്തിൽ കേരള, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ സേവനം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആപ്പിൽ തന്നെ വാലറ്റ് സംവിധാനം ഉണ്ടാകും ഈ വാലറ്റ് വഴി പണം നൽകിയും സേവനം ഉപയോഗപ്പെടുത്താം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :