പാറശ്ശാല|
Last Modified വെള്ളി, 24 മെയ് 2019 (15:00 IST)
അമ്മയുടെ പീഡനം മൂലം പതിമൂന്ന് വയസുകാരി തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പാറശാലയ്‌ക്ക് സമീപമുള്ള ആയിര സ്വദേശിനിയായ പെണ്‍കുട്ടിയാണ് ആത്‌മഹത്യാ ശ്രമം നടത്തിയത്. 85 ശതമാനം പൊള്ളലേറ്റ
പെൺകുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. വീടിന് പുറകുവശത്ത് എത്തിയ പെണ്‍കുട്ടി മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സമീപവാസികളും ബന്ധുക്കളും ചേര്‍ന്നാണ് തീ അണച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
അമ്മയുടെ ശാരീരിക പീഡനം മൂലമാണ് കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. രണ്ടു വർഷം മുമ്പ് പീഡനം സഹിക്കാനാവാതെ പെൺകുട്ടി വീട് വിട്ട് പോയിരുന്നു. അമ്മയുടെ ആദ്യ വിവാഹത്തിലെ മകളാണ് പെൺകുട്ടി.