താടിയും മീശയും വടിപ്പിച്ചു, തീപ്പെട്ടികൊണ്ട് മുറി അളപ്പിച്ചു; ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 12 ഫെബ്രുവരി 2021 (08:06 IST)
കാസർഗോഡ്: ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യർത്ഥികൾ അറസ്റ്റിൽ. മംഗളുരു ഉള്ളാർ കനച്ചൂർ മെഡിക്കൽ സയൻസിലാണ് സംഭവം. മലയയാളികളായ ജൂനിയർ വിദ്യർത്ഥികളുടെ താടിയും മീശയും വടിപ്പിച്ചും ക്രൂരമായ മറ്റു വിനോദങ്ങളിൽ ഏർപ്പെട്ടുമായിരുന്നു മലയാളികളായ സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്. കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, , മലപ്പുറം, കാസർഗോഡ് എന്നി ജില്ലകളിൽനിന്നുമുള്ള ഫിസിയോ തറാപ്പി നഴ്സിങ് വിദ്യർത്ഥികളാണ് അറസ്റ്റിലായിരിയ്ക്കുന്നത്.

കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഇവർ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തുവരികയായിരുന്നു. പുതുതായി എത്തിയ മലയാളി വിദ്യാർത്ഥികളുടെ താടിയും മീശയും വടിപ്പിച്ചും, തീപ്പട്ടികൊണ്ട് മുറി അളപ്പിച്ചുമെല്ലാമായിരുന്നു റാഗിങ്, സഹികെട്ടതോടെ വിദ്യാർത്ഥികൾ കോളേജ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ഇതോടെ കൊളേജ് അധികൃതർ പരാതി പൊലീസിന് കൈമാറി. കർണാടകയിൽ റാഗിങിനെതിരെ പുതുതായി കൊണ്ടുവന്ന നിയമപ്രകാരം ഗുരുതര വാകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിയ്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :