അയൽ‌വാസി ഗർഭിണിയാക്കി, മാതാപിതാക്കളും പെൺകുട്ടിയും ജീവനൊടുക്കി; യുവാവ് അറസ്റ്റിൽ

നീലിമ ലക്ഷ്മി മോഹൻ| Last Modified തിങ്കള്‍, 13 ജനുവരി 2020 (12:08 IST)
പ്ലസ് ടു വിദ്യാർത്ഥിനിയെ മകൾ ഗർഭിണിയാണെന്ന് അറിഞ്ഞ മാതാപിതാക്കൾ ജീവനൊടുക്കി. പിന്നാലെ പെൺകുട്ടിയും. സംഭവത്തിൽ പെൺകുട്ടിയെ ഗർഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്താണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച ജിഷ്ണുദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടി പഠിച്ച സ്കൂളിലെ മുൻ വിദ്യാർത്ഥിയാണ് ജിഷ്ണുദാസ്. ഇയാൾ പെൺകുട്ടിയെ നിരവധി തവണ വീട്ടിൽ വെച്ച് പീഡിപ്പിച്ചിട്ടുണ്ട്. പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടപ്പോൾ ഇത് അലസിപ്പിക്കാനുള്ള മരുന്നു ഇയാൾ നൽകി. എന്നാൽ, പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് കണ്ട മാതാപിതാക്കൾ ഇതറിയാതെ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ അറിയുന്നത്. മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ വെള്ളൂർ പൊലീസ് ജിഷ്ണുദാസിനെ കസ്റ്റഡിയിലെടുത്തു. ഇതിനുശേഷം രാത്രിയാണ് മാതാപിതാക്കൾ തൂങ്ങിമരിച്ചത്.

രാവിലെ ഉറക്കമെണീറ്റപ്പോഴാണ് മാതാപിതാക്കൾ തൂങ്ങിമരിച്ച വിവരം പെൺകുട്ടി അറിയുന്നത്. തുടർന്ന് പെണ്‍കുട്ടി പിറവത്ത് താമസിക്കുന്ന സഹോദരിയെ വിളിച്ചു വിവരം അറിയിച്ച ശേഷം ജീവനൊടുക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :