മാക്സ്വെല്ലിന് പിന്നാലെ മിച്ചൽ മാർഷും നാട്ടിലേക്ക് മടങ്ങി, ലോകകപ്പിൽ ഓസീസിന് വൻ തിരിച്ചടി

അഭിറാം മനോഹർ| Last Modified വ്യാഴം, 2 നവം‌ബര്‍ 2023 (19:05 IST)
ലോകകപ്പില്‍ സെമി സാധ്യതകള്‍ സജീവമാക്കിയ ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരങ്ങളുടെ മടക്കം. ഗോള്‍ഫ് കളിക്കുന്നതിനിടെ കാല്‍തെറ്റി വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഓസീസ് താരം ഗ്ലെന്‍ മാക്‌സ്വെല്ലിന് ലോകകപ്പിലെ മത്സരങ്ങള്ള് നഷ്ടമായിരുന്നു. ഇതിന് പിന്നാലെ വ്യക്തിഗത കാരണങ്ങളെ തുടര്‍ന്ന് ഓസീസ് ഓള്‍റൗണ്ടറായ മിച്ചല്‍ മാര്‍ഷും നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. പാകിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയ മാര്‍ഷ് ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതോടെ ഇംഗ്ലണ്ട് ഓസീസ് മത്സരത്തില്‍ ഇരുതാരങ്ങളും ഇല്ലാതെയാകും ഓസീസ് കളിക്കുക.

മാക്‌സ്വെല്ലിന് പകരം മാര്‍കസ് സ്‌റ്റോയിനിസും മാര്‍ഷിന് പകരം കാമറൂണ്‍ ഗ്രീനുമാകും ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കുക. നെതര്‍ലന്‍ഡ്‌സിനെതിരെ 40 പന്തില്‍ സെഞ്ചുറി നേടി മാക്‌സ്വെല്ലും ഫോമില്‍ മടങ്ങിയെത്തിയിരുന്നു. പാര്‍ട്ട് ടൈം ബൗളറെന്ന നിലയിലും തിളങ്ങുന്ന മാക്‌സ്വെല്ലിന്റെ അസ്സാന്നിധ്യം ഓസീസിനെ വലയ്ക്കുമെന്ന് ഉറപ്പാണ്. ലോകകപ്പിലെ ആദ്യ 2 കളികളിലും തോറ്റ ഓസീസ് പിന്നീട് തുടര്‍ച്ചയായ നാല് മത്സരങ്ങളിലും വിജയിച്ചാണ് സെമി സാധ്യതകള്‍ സജീവമാക്കിയത്. ഇംഗ്ലണ്ട്, അഫ്ഗാന്‍,ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയാണ് ഓസ്‌ട്രേലിയയുടെ ശേഷിക്കുന്ന മത്സരങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :