1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ് ലോകകപ്പ്
  4. Captain hashmatullah shahidi thanks indian fans for supporting afghan

ഈ ഇന്ത്യൻ ആരാധകരോട് അഫ്ഗാൻ എല്ലാ കാലവും കടപ്പെട്ടിരിക്കും: അഫ്ഗാൻ നായകൻ ഹഷ്മതുള്ള ഷഹീദി

Hashmatullah shahidi
ഏകദിന ലോകകപ്പില്‍ തങ്ങളുടെ സ്വപ്നതുല്യമായ പ്രകടനം തുടരുകയാണ് അയല്‍ക്കാരായ അഫ്ഗാനിസ്ഥാന്‍. ലോകകപ്പില്‍ ഇതുവരെയും വിജയങ്ങളില്ല എന്ന സ്ഥാനത്ത് നിന്നും ഒരൊറ്റ ലോകകപ്പില്‍ മാത്രം മുന്‍ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് അഫ്ഗാന്‍. തുടര്‍ച്ചയായുള്ള വിജയങ്ങള്‍ക്ക് പിന്നാലെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അഫ്ഗാന്‍. സെമി സാധ്യതകള്‍ക്ക് ഇപ്പോഴും അകലെയാണെങ്കിലും ലോകകപ്പില്‍ പ്രകടനം കൊണ്ട് അമ്പരപ്പിക്കുകയാണ് അഫ്ഗാന്‍.
 
ഇപ്പോഴിതാ ലോകകപ്പിലെ തങ്ങളുടെ മുന്നേറ്റത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് അഫ്ഗാന്‍ നായകനായ ഹഷ്മതുള്ള ഷാഹിദി. ടീമിനെ കുറിച്ച് ഏറെ സന്തോഷവും അഭിമാനവും തോന്നുന്നതായി ഹഷ്മതുള്ള പറയുന്നു. ടീമെന്ന നിലയില്‍ എല്ലാ മേഖലയിലും മികവ് തെളിയിക്കാന്‍ ഞങ്ങള്‍ക്കായി. ഏത് വിജയലക്ഷ്യവും പിന്തുടരാനാകുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്ക് നല്‍കി. അഫ്ഗാനിസ്ഥാനെ പിന്തുണയ്ക്കുന്ന എല്ലാവരോടും സ്‌നേഹം മാത്രം. ഞങ്ങളെ പിന്തുണയ്ക്കുന്ന എല്ലാ ഇന്ത്യന്‍ ആരാധകരോടും ടീം കടപ്പെട്ടിരിക്കും. അഫ്ഗാന്‍ നായകന്‍ വ്യക്തമാക്കി
അടുത്ത ലേഖനം
ഇംഗ്ലണ്ടിനെ പിന്നോട്ടടിച്ചത് ജോ റൂട്ടിന്റെ മോശം ഫോം: ഗംഭീര്‍