ഷഹീനോ ബോൾട്ടോ അല്ല, നിലവിലെ ഏറ്റവും മികച്ച പേസർ ബുമ്ര: പ്രശംസയുമായി വസീം അക്രം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (18:35 IST)
ഇന്നലെ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന ലോകകപ്പ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെയ് പ്രശംസിച്ച് ഇതിഹാസ പാക് പേസര്‍ വസീം അക്രം. ഇന്ന് ലോകകത്തിലെ ഏറ്റവും മികച്ച ബൗളറാണെന്നും അവനെ കമ്പ്‌ലീറ്റ് ബൗളര്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുമെന്നും അക്രം പറഞ്ഞു.

മനോഹരമായ ബൗളിങ്ങാണ് ബുമ്രയുടേത്. ഇടം കയ്യന്മാര്‍ക്ക് അവനെ കളിക്കാനാകുന്നില്ല എന്നതാണ് സത്യം. ആദ്യ ഓവര്‍ മുതല്‍ തന്നെ ഇന്‍സ്വിങ്ങറുകളും ഔട്ട് സ്വിങ്ങറുകളും ചെയ്യാന്‍ ബുമ്രയ്ക്ക് സാധിക്കുന്നു. മികച്ച ലെങ്തും സീം പൊസിഷനുമാണ് അവന്റേത്. ഇഷ്ടാനുസാരം യോര്‍ക്കറുകള്‍ എറിയാന്‍ സാധിക്കുന്നു എന്നത് അവനെ അപകടകാരിയാക്കുന്നു. എല്ലാവരുടെയും മുകളില്‍ ഇന്നുള്ളവരില്‍ മികച്ച ബൗളറെന്ന് ബുമ്രയെ വിശേഷിപ്പിക്കാനാകും. വസീം അക്രം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :