ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാമോ, എങ്കില്‍ ഡേറ്റിംഗിന് തയ്യാര്‍: ബംഗ്ലാദേശ് താരങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായി പാക് നടി

അഭിറാം മനോഹർ| Last Modified ബുധന്‍, 18 ഒക്‌ടോബര്‍ 2023 (18:09 IST)
ലോകകപ്പില്‍ വ്യാഴാഴ്ച നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യയെ ബംഗ്ലാദേശ് തോല്‍പ്പിക്കുകയാണെങ്കില്‍ ഏതെങ്കിലുമൊരു ബംഗ്ലാദേശ് താരത്തിനൊപ്പം ഡേറ്റിംഗിന് വരാമെന്ന് പാക് നടി സെഹാര്‍ ഷിന്‍വാരി. ട്വിറ്റര്‍ എക്‌സിലൂടെയാണ് നടി ഈ ഓഫര്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.

ദൈവകൃപകൊണ്ട് എന്റെ ബംഗാളി ബന്ധുക്കള്‍ ഇന്ത്യയോട് പ്രതികാരം തീര്‍ക്കുമെന്ന് ഞാന്‍ കരുതുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഞാന്‍ ധാക്കയില്‍ ചെന്ന് അവരുടെ ഒരു താരത്തിനൊപ്പം ഫിഷ് ഡിന്നര്‍ ഡേറ്റിന് തയ്യാറാണ് എന്നായിരുന്നു നടിയുടെ പോസ്റ്റ്. അതേസമയം ലോകകപ്പിലെ പാക് മത്സരത്തിനിടെ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിനെതിരെയും പാക് മാധ്യമപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും വിസ അനുവദിക്കാത്തതിനുമെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് ഔദ്യോഗിക പരാതി നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :