ഇന്ത്യ- പാകിസ്ഥാൻ പരമ്പര ഇപ്പോൾ നടക്കുകയാണെങ്കിൽ പാകിസ്ഥാൻ തവിടുപൊടി: ഗംഭീർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (19:06 IST)
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരമ്പരകള്‍ ഇപ്പോള്‍ നടക്കാത്തത് പാകിസ്ഥാന്റെ ഭാഗ്യമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. നിലവില്‍ അത്തരമൊരു പരമ്പര നടക്കുകയാണെങ്കില്‍ ഇന്ത്യയുടെ പൂര്‍ണ്ണമായ ആധിപത്യമാകും മത്സരത്തില്‍ കാണാനാവുകയെന്നും ഇരുടീമുകളും തമ്മിലുള്ള അന്തരം അത്രയും വലുതാണെന്നും ഗംഭീര്‍ പറയുന്നു. അതേസമയം രോഹിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഈ ആധിപത്യം ഇന്ത്യയ്ക്ക് നല്ലതാണെങ്കിലും ഉപഭൂഖണ്ഡത്തിലെ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യമല്ലെന്നും ഗംഭീര്‍ പറയുന്നു.

അഹമ്മദാബാദിലെ മത്സരത്തില്‍ ഇന്ത്യയുടെ പൂര്‍ണ്ണമായ ആധിപത്യമാണ് നമ്മള്‍ കണ്ടത്. പണ്ട് ഇന്ത്യയെ പാകിസ്ഥാനും ഇങ്ങനെ തോല്‍പ്പിക്കാറുണ്ടായിരുന്നു. എന്നിരുന്നാലും കഴിഞ്ഞ കുറെ വര്‍ഷമായി ഇന്ത്യയുടെ ആധിപത്യമാണ് കാണുന്നത്. ഇന്ത്യ പാക് പരമ്പര എന്നതൊന്നുണ്ടെങ്കില്‍ അത് ആവേശകരമായിരിക്കുമെന്ന് ഞങ്ങള്‍ എപ്പോഴും പറയുമായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയൊന്ന് നടന്നാല്‍ അതില്‍ മത്സരം കാണാനായേക്കില്ല. പൂര്‍ണ്ണമായും ഇന്ത്യയുടെ ആധിപത്യമാകും കാണാനാവുക. എന്തെന്നാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അത്രയും അന്തരമുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഗംഭീര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :