പാക് പരാജയത്തിന് കാരണം ഐപിഎല്‍ കളിക്കാനാകാത്തതെന്ന് മിക്കി ആര്‍തര്‍

അഭിറാം മനോഹർ| Last Modified ശനി, 4 നവം‌ബര്‍ 2023 (10:42 IST)
ഏകദിന ലോകകപ്പില്‍ വലിയ പ്രതീക്ഷകളുമായി എത്തി സെമിഫൈനല്‍ സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച മട്ടിലാണ് പാകിസ്ഥാന്‍. ആദ്യ 2 മത്സരങ്ങളില്‍ വിജയിക്കാനായെങ്കിലും പിന്നീട് നടന്ന 5 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് പാകിസ്ഥാന് വിജയിക്കാനായത്. ഇതിനിടെ പാകിസ്ഥാന്റെ തോല്‍വിയെ പറ്റി ശ്രദ്ധേയമായ നിരീക്ഷണം നടത്തുകയാണ് പാക് ടീം ഡയറക്ടറായ മിക്കി ആര്‍തര്‍.

ലോകകപ്പില്‍ മറ്റ് ടീമിലെ താരങ്ങള്‍ക്ക് ഇന്ത്യയില്‍ കളിച്ചിട്ടുള്ള പരിചയമുണ്ട്. പാക് താരങ്ങള്‍ക്ക് ഈ ആനുകൂല്യമില്ലെന്ന് മിക്കി ആര്‍തര്‍ പറയുന്നു. മറ്റ് വിദേശതാരങ്ങള്‍ പരമ്പരകളുടെ ഭാഗമായും ഐപിഎല്ലിന്റെ ഭാഗമായും ഇന്ത്യയില്‍ കളിക്കുന്നു.എന്നാല്‍ പാക് ടീമിലെ ആരും തന്നെ ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ മണ്ണില്‍ കളിച്ചിട്ടില്ല. ഐപിഎല്ലില്‍ കളിച്ചിട്ടില്ല എന്നത് മുടന്തന്‍ ന്യായമായി ഞാന്‍ പറയുന്നില്ല. പക്ഷേ അതുമൊരു കാരണം തന്നെയാണ്. മിക്കി ആര്‍തര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :