സാംപ പന്ത് ചുരുണ്ടിയോ ?; വിശദീകരണവുമായി ആരോണ്‍ ഫിഞ്ച്

 Aaron finch , adam zampa , World Cup 2019 , kohli , ആദം സാംപ , ലോകകപ്പ് , ഫിഞ്ച് , ഓസ്‌ട്രേലിയ , ഇന്ത്യ
ഓവല്‍| Last Modified തിങ്കള്‍, 10 ജൂണ്‍ 2019 (14:48 IST)
ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ലെഗ് സ്‌പിന്നര്‍ പന്ത് ചുരുണ്ടിയെന്ന വിവാദത്തില്‍ മറുപടിയുമായി ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്.

“ബോള്‍ എറിയുന്നതിന് മുമ്പായി സാംപ പോക്കറ്റില്‍ കൈയിട്ടുവെന്നും പന്തില്‍ എന്തോ ഉരച്ചു എന്നുമാണ് ആരോപണം. എന്നാല്‍, അതല്ല സംഭവിച്ചത്. കൈകള്‍ ചൂടാക്കാനാനുള്ള ഹാന്‍ഡ് വാര്‍മറുകളാണ് പോക്കറ്റില്‍ ഉണ്ടായിരുന്നത്. പോക്കറ്റില്‍ കൈയിട്ടത് ഇതിനു വേണ്ടിയാണ്”- എന്നും ഓസീസ് ക്യാപ്‌റ്റന്‍ വ്യക്തമാക്കി.

സാംപ പന്ത് ചുരണ്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന ഫോട്ടോകളെ വീഡിയോയോ താന്‍ കണ്ടിട്ടില്ല. അതിനാല്‍ ആരോപണത്തില്‍ ആധികാരികമായി പറയാന്‍ തനിക്കാവില്ലെന്നും ഫിഞ്ച് പറഞ്ഞു.

ഇന്ത്യയുടെ ഇന്നിംഗ്‌സ് അവസാനിച്ചതിന് പിന്നാലെയാണ് ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സാംപ പാന്റ്സിന്റെ പോക്കറ്റില്‍ കൈയിടുന്നതും പന്തില്‍ എന്തോ ഉരക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :