ബര്‍മിംഗ്‌ഹാമില്‍ ‘ചോരക്കളി’; ആര്‍ച്ചറുടെ ബൗണ്‍സറേറ്റ് ഹെല്‍മറ്റ് ഊരി തെറിച്ചു - രക്തമൊലിച്ച് ക്യാരിയുടെ മുഖം

  alex carey , world cup , Australia , england , cricket , jofra archer , ജോഫ്ര ആര്‍ച്ചര്‍ , ഓസ്‌ട്രേലിയ , ഇംഗ്ലണ്ട് , അലക്‌സ് ക്യാരി , ആദില്‍ റഷീദ് , ലോകകപ്പ്
ബര്‍മിംഗ്‌ഹാം| Last Updated: വ്യാഴം, 11 ജൂലൈ 2019 (17:32 IST)
ഓസ്‌ട്രേലിയ - ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനലില്‍ ‘ചോരക്കളി’. ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സര്‍ തലയില്‍ പതിച്ച് ഓസീസ് ബാറ്റ്സ്‌മാന്‍ അലക്‌സ് ക്യാരിക്ക് പരിക്കേറ്റു.


ഓസീസ് ഇന്നിംഗ്‌സിലെ എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. ആര്‍ച്ചറുടെ അപ്രതീക്ഷിത ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ക്യാരി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

അതിവേഗത്തിലെത്തിയ പന്ത് ക്യാരിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് താടിയില്‍ വന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഹെല്‍മറ്റ് ഊരിത്തെറിച്ചു. അപകടം തിരിച്ചറിഞ്ഞ ക്യാരി ഉടന്‍ തന്നെ ഡ്രസിംഗ് റൂമിലേക്ക് നോക്കി. ഉടന്‍ തന്നെ ടീം ഫിസിയോയും സംഘവും ഗ്രൌണ്ടിലെത്തി പരിശോധിച്ചു.

പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ബാന്‍ഡേജ് അണിഞ്ഞാണ് ക്യാരി കളിക്കുന്നത്. താടിക്ക് മുറിവേറ്റതായാണ് വിവരം. മുറിവില്‍ നിന്നും രക്തം വരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

പരുക്ക് വകവയ്ക്കാതെ ബാറ്റിംഗ് തുടര്‍ന്നെങ്കിലും ക്യാരിക്ക് അധികനേരം ക്രീസില്‍ പിടിച്ചു നില്‍ക്കാനായില്ല. 70 പന്തില്‍ 46 റണ്‍സെടുത്ത താരം ആദില്‍ റഷീദിന് വിക്കറ്റ് സമ്മാനിച്ചു മടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :