ധോണിയെ അഞ്ചാമനായി ഇറക്കണമായിരുന്നു; വിമർശനവുമായി സച്ചിൻ

അഞ്ചാമനായി ധോണി ഇറങ്ങിയിരുന്നു എങ്കിൽ ഇന്ത്യൻ ഇന്നിങ്സിൽ അതിന്റെ മാറ്റം കണ്ടേനെ എന്നാണ് സച്ചിൻ പറയുന്നത്.

Last Modified വ്യാഴം, 11 ജൂലൈ 2019 (09:10 IST)
സെമി ഫൈനലിൽ കിവീസിന് മുൻപിൽ മുട്ടുമടക്കിയതിന് പിന്നാലെ ധോണിയെ വൈകി ഇറക്കിയതിൽ വിമർശനവുമായി സച്ചിൻ തെൻഡുൽക്കർ. അഞ്ചാമനായി ധോണി ഇറങ്ങിയിരുന്നു എങ്കിൽ ഇന്ത്യൻ ഇന്നിങ്സിൽ അതിന്റെ മാറ്റം കണ്ടേനെ എന്നാണ് സച്ചിൻ പറയുന്നത്.

ഇതുപോലെ നിർണ്ണായക ഘട്ടങ്ങളിൽ ധോണിയെ നേരത്തെ ഇറക്കി കളി നിയന്ത്രണത്തിലാക്കുക എന്നതിനെ കുറിച്ച് ചിന്തിക്കണം. അവസാനത്തോട് അടുക്കുമ്പോൾ ജഡേജയോട് സംസാരിച്ച് കാര്യങ്ങൾ ധോണി നിയന്ത്രിക്കുകയായിരുന്നു. സമർത്ഥമായി തന്നെ ധോണി സ്ട്രൈക്ക് മാറുന്നുമുണ്ടായിരുന്നെന്നും സച്ചിൻ ചൂണ്ടിക്കാണിക്കുന്നു.

സെമിയിൽ ദിനേശ് കാർത്തിക്കിനും ഹർദിക് പാണ്ഡ്യയ്ക്കും പിന്നാലെയാണ് ധോണി ഇറങ്ങിയത്. ഇത് വിമർശനങ്ങൾക്ക് ഇടയാക്കിയപ്പോഴാണ് ടീമിന്റെ നീക്കത്തിനെതിരെ സച്ചിന്റെ വാക്കുകളും വരുന്നത്. ഹർദിക്കിനു മുൻപ് ധോണി ഇറങ്ങിയിരുന്നു എങ്കിൽ എന്തെങ്കിലും ധോണി ചെയ്യുമെന്ന് ഉറപ്പായിരുന്നുവെന്ന് കളിക്ക് ശേഷം സച്ചിൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :