ശങ്കറിനെ പുറത്തിരുത്തി പന്തിനെ കളിപ്പിക്കണമെന്ന ആവശ്യം; പ്രതികരണവുമായി കോഹ്‌ലി

  vijay shankar , team india , cricket , kohli , ലോകകപ്പ് , ധോണി , വിജയ് ശങ്കര്‍ , ഋഷഭ് പന്ത് , കോഹ്‌ലി
ലണ്ടന്‍| Last Updated: ശനി, 29 ജൂണ്‍ 2019 (17:25 IST)
ലോകകപ്പില്‍ നാലാം നമ്പറിലെത്തി മോശം പ്രകടനം നടത്തി വിമര്‍ശനം ഏറ്റുവാങ്ങിയ ഇന്ത്യന്‍ താരമാണ്
വിജയ് ശങ്കര്‍. നിര്‍ണായക ബാറ്റിംഗ് പൊസിഷനിലെത്തി ശരാശരിയിലും താഴെയുള്ള പ്രകടനമാണ് യുവതാരം പുറത്തെടുക്കുന്നത്.

പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ 15 പന്തില്‍ അത്രതന്നെ റണ്‍സ് മാത്രമാണ് ശങ്കര്‍ സ്വന്തമാക്കിയത്. ബാറ്റിംഗ് നിര പരാജയപ്പെട്ട അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 41 പന്തില്‍ 29 റണ്‍സ് മാത്രമാണ് നേടാനായത്. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലും താരം നിരാശപ്പെടുത്തി. പന്തിന്റെ ഗതി പോലും മനസിലാക്കാന്‍ കഴിയാതെ കീപ്പറിന് ക്യാച്ച് നല്‍കി 14 റണ്‍സുമായി അതിവേഗം മടങ്ങുകയായിരുന്നു.

ഇതോടെയാണ് ‘ത്രീ ഡയമെന്‍‌ഷന്‍ പ്ലെയര്‍’ എന്ന വിശേഷണത്തില്‍ ടീമില്‍ കടന്നു കൂടിയ താരത്തിനെതിരെ വിമര്‍ശനം ശക്തമായത്. ശങ്കറിനെ പുറത്തിരുത്തി ദിനേഷ്
കാര്‍ത്തിക്കിനെയോ യുവ താരം ഋഷഭ് പന്തിനെയോ കളിപ്പിക്കണം എന്നാണ് ആരാധകരുടെ ആവശ്യം.

വിമര്‍ശനം ശക്തമായതോടെ മറുപടിയുമായി ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി രംഗത്തുവന്നു. “ശങ്കറിനെ വിമര്‍ശിക്കുന്നവര്‍ പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും എതിരായ മത്സരങ്ങളിലെ പ്രകടനങ്ങള്‍ കൂടി കാണണം. അദ്ദേഹത്തിന്റെ പ്രകടനത്തില്‍ തൃപ്തിയുണ്ടെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :