‘പിന്തുടരുന്നത് 90 പെണ്‍കുട്ടികളെ, മകളുള്ള കാര്യം മറക്കരുത്’; ഷമി നാണമില്ലാത്തവനെന്ന് ഭാര്യ

  hasin jahan , mohammed shami , tiktok , ladies , team india , മുഹമ്മദ് ഷാമി , ഹസിൻ ജഹാന്‍ , ടിക് ടോക്ക് , ക്രിക്കറ്റ് , ഇന്ത്യ , ലോകകപ്പ്
ന്യൂഡൽഹി| Last Modified ശനി, 29 ജൂണ്‍ 2019 (16:51 IST)
ലോകകപ്പില്‍ പകരക്കാരനായി ടീമിലെത്തി സൂപ്പര്‍‌താരമായി തീര്‍ന്ന ഇന്ത്യന്‍ താരം മുഹമ്മദ് ഷാമിക്കെതിരെ കടുത്ത വിമർശനവുമായി ഭാര്യ ഹസിൻ ജഹാന്‍ വീണ്ടും രംഗത്ത്.

ഷാമി ടിക് ടോക്ക് അക്കൗണ്ടിൽ പിന്തുടരുന്നതിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്നും, അദ്ദേഹത്തിന് ഒരു നാണവുമില്ല എന്നും തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ഹസിൻ ജഹാന്‍ ചോദിക്കുന്നുണ്ട്. താരത്തിന്റെ ടിക് ടോക്ക് അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഹസിന്‍ പുറത്തുവിട്ടു.

“ഷമി 97 പേരെ ടിക് ടോക്കില്‍ പിന്തുടരുന്നുണ്ട്. എന്നാല്‍ അതില്‍ 90 പേരും പെണ്‍കുട്ടികളാണ്. അദ്ദേഹത്തിന് ഒരു മകളുണ്ട്, എന്നിട്ടും അദ്ദേഹത്തിന് ഒരു നാണവുമില്ല” - എന്നും ഹസിന്‍ പറഞ്ഞു.

ഈയിടെയാണ് ഷമി ടിക് ടോക്കിൽ അക്കൗണ്ട് ആരംഭിച്ചത്. ഇതിനു പിന്നാലെയാണ് ഹസിന്‍ ആരോപണവുമായി രംഗത്ത് എത്തിയത്. ഗാർഹിക പീഡനക്കുറ്റമാരോപിച്ച് ഷാമിക്കെതിരെ ഹസിൻ നല്‍കിയ പരാതികള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതിനു പിന്നാലെയാണ് ഹസിന്‍ ഇത്തരത്തിലുള്ള ആരോപണങ്ങളും നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :