ടെന്‍‌ഷനടിപ്പിച്ച് പന്തും, ശങ്കറും; സതാംപ്ടണില്‍ വെടിക്കെട്ട് നടത്തുന്നതാര് ? - എല്ലാ കണ്ണുകളും കോഹ്‌ലിയിലേക്ക്

  Rishabh Pant , Worldcup match 2019 , Afghanistan , team india , virat kohli , ലോകകപ്പ് , വിരാട് കോഹ്‌ലി , ഋഷഭ് പന്ത് , ശിഖര്‍ ധവാന്‍ , ജസ്പ്രീത് ബുമ്ര , അഫ്‌ഗാനിസ്ഥാന്‍
സതാംപ്ടണ്‍| Last Modified വെള്ളി, 21 ജൂണ്‍ 2019 (16:31 IST)
ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി ലോകകപ്പ് പോരാട്ടത്തിന് തുടക്കം കുറിച്ച സതാംപ്ടണിലെ മണ്ണിലേക്ക് ടീം ഇന്ത്യ വീണ്ടും എത്തുമ്പോള്‍ എന്താണ് സംഭവിക്കുക. എതിരാളി ദുര്‍ബലരായ അഫ്‌ഗാനിസ്ഥാന്‍ ആണെന്നതിനാല്‍ ജയമുറപ്പ്. എന്നാല്‍, ശിഖര്‍ ധവാന്‍ ബാക്കിവച്ച ചില സംശയങ്ങളും സാധ്യതകളുമാണ് ആരാധകരെ ഇരുത്തി ചിന്തിപ്പിക്കുന്നത്.

ധവാനെ ടീമിൽ നിന്ന് ഒഴിവാക്കി പകരം ഉൾപ്പെടുത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ഋഷഭ് പന്ത് ലോകകപ്പ് പോരാട്ടത്തിനിറങ്ങുമോ എന്ന സംശയമാണ് ആശങ്കയായി തീരുന്നത്. എന്നാല്‍, അങ്ങനെ ഒരു
സാധ്യതയില്ലെന്നാണ് ലണ്ടനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

പരിശീലനത്തിനിടെ പേസര്‍ ജസ്പ്രീത് ബുമ്രയുടെ യോര്‍ക്കര്‍ കാല്‍വിരലില്‍ കൊണ്ട് ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിന്
പരുക്കേറ്റിരുന്നു. ഇതോടെയാണ് നാലം നമ്പറില്‍ പന്ത് എത്തുമെന്ന റിപ്പോര്‍ട്ട് ശക്തമായത്. പരുക്ക് മാറി ശങ്കര്‍
പരിശീലനത്തിന് ഇറങ്ങിയതായി ബിസിസിഐ സ്ഥിരീകരിച്ചു. താരം ഇന്ന് നെറ്റ്സില്‍ ബാറ്റ് ചെയ്യുകയും ചെയ്തു.

വിജയ് ശങ്കർ കളിക്കുകയാണെങ്കിൽ പന്തിന് ടീമിലിടം ലഭിക്കില്ല. പരുക്കേറ്റ് പുറത്തിരിക്കുന്ന ഭുവനേശ്വര്‍ കുമാറിന് പകരമായി ഓപ്പണിംഗ് ബോളറായിട്ട് പോലും ശങ്കറിനെ ഉപയോഗിക്കാന്‍ കഴിയും. താരത്തെ പുറത്തിരുത്തിയാല്‍ മധ്യ ഓവറുകളില്‍ ബോള്‍ ചെയ്യാന്‍ ആളില്ലാതെ വരും. ബുമ്ര, മുഹമ്മദ് ഷമി എന്നീ രണ്ട് പേസര്‍മാര്‍ മാത്രമാകും അപ്പോള്‍ ടീമില്‍. ഇവരില്‍ ആര്‍ക്കെങ്കിലും ബോള്‍ ചെയ്യാന്‍ കഴിയാതെ വന്നാല്‍ പന്തെറിയാന്‍ ആളില്ലാത്ത അവസ്ഥയുണ്ടാകും.

മധ്യനിരയില്‍ നിന്ന് കേദാർ ജാദവിനെ ഒഴിവാക്കിയാല്‍ മാത്രമേ പന്തിന് പിന്നെ സാധ്യതയുള്ളൂ. വേണ്ടിവന്നാല്‍ ബോള്‍ ചെയ്യാനുള്ള മിടുക്കും നിലയുറപ്പിച്ച് ബാറ്റ് ചെയ്യാനുള്ള കഴിവുമുള്ള ജാദവിനെ കോഹ്‌ലി ഒഴിവാക്കില്ല. ധവാന്‍ പുറത്തായ സാഹചര്യത്തില്‍ ടീമിലെ ഏക ഇടം കൈയന്‍ ബാറ്റ്‌സ്‌മാനാണ് പന്ത്. ഇത് മാത്രമാ‍കും താരത്തിന് നേട്ടമാകുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :