ലണ്ടന്‍|
Last Modified വെള്ളി, 12 ജൂലൈ 2019 (11:29 IST)
ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോല്‍വി സമ്മതിച്ച്
ടീം ഇന്ത്യ പുറത്തായതിന് പിന്നാലെ പ്രതികരണവുമായി പരിശീലകന് രവി ശാസ്ത്രി.
“വേദനയും നിരാശയും ഉണ്ടെങ്കിലും തലയുയര്‍ത്തിയാണ് ടീം നാട്ടിലേക്ക് മടങ്ങുന്നത്. പരാജയത്തില്‍ നിരാശയുണ്ടെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രകടനത്തെയോര്‍ത്ത് നമുക്ക് അഭിമാനിക്കാം. ഏറ്റവും മികച്ച ടീമാണിത്. അതിനാല്‍, സെമിയിലെ തോല്‍വിയോര്‍ത്ത് കണ്ണീര് പൊഴിക്കില്ല”.
“കഴിഞ്ഞ 30 മാസക്കാലത്തെ മികച്ച പ്രകടനമാണ് ലോകകപ്പില്‍ ടീം കാഴ്ചവച്ചത്. മികച്ച രീതിയില്‍ ബോള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും താരങ്ങള്‍ക്ക് സാധിച്ചു. ഒരു പിടി യുവതാരങ്ങള്‍ ടീമില്‍ ഇടം നേടി. തോല്‍വിയില്‍ നിരാശയുണ്ടെങ്കിലും ടീം പുറത്തെടുത്ത പോരാട്ട വീര്യത്തില്‍ അഭിമാനിക്കുന്നു.”
ഒരു ടൂര്‍ണമെന്റോ, സീരിസോ ഒന്നുമല്ല അതിന്റെ അളവുകോല്‍. മികവ് കൊണ്ട് കോഹ്ലിപ്പട ആദരം സ്വന്തമാക്കിയെന്നും രവി ശാസ്ത്രി പറഞ്ഞു.