‘പാകിസ്ഥാന്‍ സെമിയിലെത്താന്‍ കോഹ്‌ലി സഹായിക്കണം’; അപേക്ഷയുമായി അക്തര്‍

 shoaib akhtar , team india , world cup , virat kohli , ലോകകപ്പ് , ശുഹൈബ് അക്തര്‍ , പാകിസ്ഥാന്‍ , ലോകകപ്പ്
ലണ്ടന്‍| Last Updated: വ്യാഴം, 27 ജൂണ്‍ 2019 (19:49 IST)
പാകിസ്ഥാന്റെ സെമി പ്രതീക്ഷകന്‍ സജീവമാകാന്‍ ഇന്ത്യ സഹായിക്കണമെന്ന് പാകിസ്ഥാന്‍ മുന്‍ താരം ശുഹൈബ് അക്തര്‍. പാക്കിസ്ഥാനെ ഒരിക്കലും വിലകുറച്ചു കാണരുത്. അങ്ങനെ സംഭവിച്ചാൽ അവർ തിരിച്ചെത്തി നിങ്ങളെ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പിലെ ഫേ‌വറേറ്റുകളായ ഇംഗ്ലണ്ടിനെ വിരാട് കോഹ്‌ലിയും സംഘവും പരാജയപ്പെടുത്തിയാല്‍ 11 പോയിന്റുകളുമായി പാകിസ്ഥാന് സെമി സാധ്യതകള്‍ സജീവമാകും. അതോടെ ഇംഗ്ലീഷ് ടീം പുറത്താകും. പക്ഷേ, ഈ നീക്കത്തിന് ഇന്ത്യ വിചാരിക്കണമെന്നും തന്റെ യൂട്യൂബ് ചാനലിലെ വിഡിയോയിലൂടെ അക്തര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തിയാല്‍ സെമിയിൽ ഇന്ത്യ – പാകിസ്ഥാൻ മൽസരം വരും. അവിടെ ജയം പാകിസ്ഥാനായിരിക്കും. എല്ലാം നഷ്ടപ്പെട്ടിട്ടില്ല. 1992ൽ ലോകകപ്പ് നേടിയ ഇമ്രാൻ ഖാന്റെ കടുവകളെ പോലെയാണ് പാക് ടീം ഇപ്പോള്‍ കളിക്കുന്നതെന്നും അക്തര്‍ വ്യക്തമാക്കി.

പാക് ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഹഫീസിനു മുമ്പേ സുഹൈൽ ബാറ്റിങ്ങിന് ഇറങ്ങണം. സെമിയിലേക്കുള്ള പാതയിലാണ് ടീം. പക്ഷേ ഞങ്ങള്‍ തിരിച്ചെത്താൻ കുറച്ചു സമയമെടുക്കും. അതുകൊണ്ടു തന്നെ പാക് ടീമിനൊപ്പം നിന്ന് അവരെ ഉയർത്തുകയാണു വേണ്ടത്. കൃത്യ സമയത്താണ് പാകിസ്ഥാന്‍ ഉയർത്തെഴുന്നേറ്റത് എന്നും അദ്ദേഹം അവകാശപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :