Last Updated:
വ്യാഴം, 27 ജൂണ്‍ 2019 (18:16 IST)
വെസ്റ്റിന്‍ഡീസിനെതിരെള്ള മത്സരം മുന്നേറവേ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായ സംഭവത്തിൽ ഇപ്പോഴും ക്രിത്യതയില്ല. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്ത് ശര്‍മ്മയെ പുറത്താക്കിയ മൂന്നാം അമ്പയറുടെ നടപടി വിവാദമായിരിക്കുകയാണ്. റോഞ്ചിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹോപ്പ് പിടിച്ചാണ് രോഹിത്ത് ശര്‍മ്മ പുറത്തായത്.
എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്നാണ് ഗ്യാലറിയിലിരുന്നവർ ഒന്നടങ്കം പറയുന്നത്. രോഹിത്തിനെതിരെ വിന്‍ഡീസ് അപ്പീല്‍ അനുവദിക്കാന്‍ ഫീല്‍ഡ് അമ്പയര്‍ തയ്യാറായില്ല. ഇതോടെ വിന്‍ഡീസ് ഡിആര്‍എസ് ചലഞ്ച് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് മൂന്നാം അമ്പയര്‍ റിപ്ലേ പരിശോധിച്ച് വിക്കറ്റ് വിധിച്ചത്.
എന്നാല്‍ റിപ്ലേയില്‍ പന്ത് ബാറ്റിൽ തട്ടിയിട്ടില്ലെന്നും പാഡിലാണ് കൊണ്ടതെന്നും ആരാധകർ തെളിവ് സഹിതം ചൂണ്ടിക്കാണിക്കുകയാണ്. അമ്പയറിംഗ് തീരുമാനം അംഗീകരിക്കാന്‍ രോഹിത്തും തയ്യാറായില്ല. തലകൊണ്ട് അതൃപ്തി പരസ്യമാക്കി കൊണ്ടാണ് രോഹിത്ത് ക്രീസ് വിട്ടത്. രോഹിത്തിന്‍റെ ഭാര്യയുടെ മുഖത്തെ നിരാശയും ക്യാമറകള്‍ ഒപ്പിയെടുത്തു. രോഹിതിന്റെ വിക്കറ്റ് വിശ്വസിക്കാനാകാതെ അമ്പരന്നിരിക്കുന്ന ഭാര്യയുടെ മുഖം ക്യാമറാക്കണ്ണുകൾ ഒപ്പിയെടുത്തു.