അനുബന്ധ വാര്‍ത്തകള്‍
- 'എന്നും മമ്മൂട്ടിയോടൊപ്പം താമസിക്കാൻ ഭാഗ്യം ലഭിച്ച ഫാനാണ് ഞാൻ', വാപ്പച്ചിയെ കുറിച്ച് വാചാലനായി ദുൽഖർ
- ജോസ് കെ മാണി വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നത് പാർട്ടി വിട്ടുപോകുന്നതിന് തുല്യമെന്ന് പിജെ ജോസഫ്, കെരള കോൺഗ്രസ് പിളർപ്പിന്റെ വക്കിൽ
- 'എനിക്കെന്തെങ്കിലും സംഭവിച്ചാൽ പൊലീസിനോട് കാര്യങ്ങൾ പറയണം' സൗമ്യ മകനെ പറഞ്ഞേൽപ്പിച്ചു, മകന്റെ മൊഴി പുറത്ത്
- സൗമ്യയെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങൾ അജാസ് പ്രത്യേകം പറഞ്ഞു പണിയിച്ചത്, സാധാരണ കൊടുവാളിനെക്കാൾ നീളവും മൂർച്ചയും കൂടുതൽ
- അജാസ് എത്തിയത് സൗമ്യയെ ഏതുവിധേനെയും കൊല്ലുക എന്ന ലക്ഷ്യത്തോടെ, പ്രതി കൊലപാതകത്തിനായി ദിവസങ്ങൾ നീണ്ട മുന്നൊരുക്കങ്ങൾ നടത്തി
ഇന്ന് നടക്കാൻ പോകുന്നത് അക്ഷരാർത്ഥത്തിൽ ഇന്ത്യ-പാക് പോരാട്ടം, ആവേശത്തിൽ വികാരം നിറച്ച് ആരാധകരുടെ കാത്തിരിപ്പ്
ക്രിക്കറ്റ് എന്നും ഇന്ത്യക്കാർക്ക് ഒരു ദേശിയ വികാരം തന്നെയാണ്. അത് ബദ്ധശത്രുക്കളായ പാകി,സ്ഥാനെതിരെതെയാകുമ്പോൾ അതി വൈകാരികമായാണ് ആരാധകർ കളിയെ കാണുക. ഇന്ത്യയും പാകിസ്ഥാനും എപ്പോഴെല്ലാം ഏറ്റുമുട്ടിയിട്ടുണ്ടോ അപ്പോഴെല്ലാം അത് പ്രകടമായിട്ടുണ്ട്. പ്രത്യക്ഷത്തിൽ ക്രികറ്റിലാണ് മത്സരമെങ്കിലും. ഇരു രാജ്യങ്ങൽ തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന രാഷ്ട്രീയവും ഇന്ത്യ-പാക് പോരാട്ടങ്ങൾക്കുണ്ട്.
അതാണ് ഇന്ത്യാ പാക് പോരാട്ടത്തെ ഏറ്റവും ആവേശകരമായ മത്സമാക്കി മാറ്റുന്നത്. ഏകദിന ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. കാലാവസ്ഥ അല്പം ആശങ്കപ്പെടുത്തുന്നുണ്ട്. മഴ കളി തറ്റസപ്പെടുത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. എങ്കിലും പ്രതീക്ഷ കൈവിടാൻ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ തയ്യാറായിട്ടില്ല.
ദക്ഷിണാഫ്രിക്കയോടും ഓസ്ട്രേലിയയോടും നേടിയ മികച്ച് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ പാകിസ്ഥാനെ നേരിടാനെത്തുന്നത്. കരുത്തരായ ഇംഗ്ലണ്ടിനെതിരെ വിജയിച്ചെങ്കിലും. വിൻഡീസിനും, ഓസ്ട്രേലിയക്കും എതിരെ പാകിസ്ഥാന് അടി പതറി. ഇന്ത്യയെ നേരിടാനൊരുങ്ങുമ്പോൾ പാകിസ്ഥാനെ ഇതാവും സമ്മർദ്ദത്തിലാക്കുക.
മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുക. ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് അനുൽകൂലമായ പിച്ചല്ല സ്റ്റേഡിയത്തിലേത് എന്നാണ് റിപ്പോർട്ടുകൾ അങ്ങനെയെങ്കിൽ ടോസ് കളിയിൽ നിർണായകമായി മാറും. ആകെ നടന്ന 46 മത്സരങ്ങളിൽ 18 മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്തവർ വിജയം നേടിയപ്പോൾ 27 മത്സരങ്ങളിലാണ് പിന്തുടർന്നുള്ള ജയം ഉണ്ടായിരിക്കുന്നത്. അതിനാൽ ടോസ് ലഭിക്കുന്നവർ ഫീൽഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.