‘ഞാൻ പാക് താരങ്ങളുടെ അമ്മയല്ല, ഇച്ഛാഭംഗം തീർക്കാൻ വേറെന്തെങ്കിലും വഴി നോക്കൂ’ : സാനിയ

Last Modified ചൊവ്വ, 18 ജൂണ്‍ 2019 (17:34 IST)
ഈ ലോകകപ്പിൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മത്സരത്തിന് അന്ത്യമായി. - മത്സരമായിരുന്നു അത്. ലോകകപ്പ് വേദിയിൽ ഇതുവരെ പാക്കിസ്ഥാനോടു തോറ്റിട്ടില്ലെന്ന റെക്കോർഡ് നിലനിർത്തിയ ഇന്ത്യ, തുടർച്ചയായ ഏഴാം ജയവും കൈവരിച്ചു.

അതേസമയം, പാകിസ്ഥാന്റെ തോ‌ൽ‌വിക്ക് പലരും പല കാരണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അതിലൊന്നാണ് സാനിയ മിർസ. പാക്കിസ്ഥാൻ താരം ശുഐബ് മാലിക്കിന്റെ ഭാര്യയും ഇന്ത്യൻ ടെന്നിസ് താരവുമായ സാനിയ മിർസയുടെ കാര്യമാണ് അവതാളത്തിലായിരിക്കുന്നത്.

ഇന്ത്യ–പാക്കിസ്ഥാൻ മൽസരത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചൊരു വിഡിയോയാണ് സാനിയയ്ക്കെതിരായ ട്രോളുകൾക്ക് കാരണം. പാക്കിസ്ഥാൻ താരങ്ങളായ ശുഐബ് മാലിക്ക്, ഇമാദ് വാസിം, ഇമാം ഉൾ ഹഖ്, വഹാബ് റിയാസ് എന്നിവർക്കൊപ്പം സാനിയയും വീഡിയോയിൽ ഉണ്ട്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാൽ, നല്ല മറുപടി തന്നെയാണ് സാനിയ നൽകിയിരിക്കുന്നത്.

‘ഇതിലൊന്നും നിങ്ങള്‍ക്കോ മറ്റുള്ളവർക്കോ യാതൊരു കാര്യവുമില്ല. എന്റെ കുഞ്ഞിനെ മറ്റാരേക്കാളും നന്നായി നോക്കാൻ എനിക്കറിയാം. ഒരു കാര്യം കൂടി. ഞാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഡയറ്റീഷ്യനോ പാക്ക് താരങ്ങളുടെ അമ്മയോ അധ്യാപികയോ അല്ല’ എന്നും സാനിയ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :