പാകിസ്ഥാനും വീണു; ഇന്ത്യന്‍ ടീമിന്റെ കരുത്ത് എന്താണെന്ന് പറഞ്ഞ് അഫ്രിദി

  shahid afridi , world cup , team india , pakistan , kohli , ലോകകപ്പ് , ഇന്ത്യ , വിരാട് കോഹ്‌ലി , ധോണി , ഷാഹിദ് അഫ്രിദി
ലണ്ടന്‍| Last Modified തിങ്കള്‍, 17 ജൂണ്‍ 2019 (19:21 IST)
ലോകകപ്പില്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ തോല്‍‌വി ഏറ്റുവാങ്ങേണ്ടി വന്നതിന്റെ നാണക്കേടിലാണ് പാകിസ്ഥാന്‍. ജയത്തിലേക്ക് നീങ്ങിയ ഇന്ത്യയെ മഴ ഭയപ്പെടുത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും അന്തിമ വിജയം വിരാട് കോഹ്‌ലിക്ക് ഒപ്പമായിരുന്നു.

സമ്മര്‍ദ്ദത്തിനിടെയിലും ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യന്‍ ടീം സ്വന്തമാക്കിയ ഈ ജയത്തിന്റെ കാരണം എന്തെന്ന് കണ്ടെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഷാഹിദ് അഫ്രിദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“ ടീം അവിസ്‌മരണീയ പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇതിനു കാരണം ഐപിഎല്‍ മത്സരങ്ങളാണ്. ഇന്ത്യന്‍ ടീമിന്റെ ഈ വളര്‍ച്ചയ്‌ക്ക് കാരണവും ഇതാണ്. സമ്മര്‍ദ്ദ നിമിഷങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഐ പി എല്‍ മത്സരങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ പഠിപ്പിച്ചു. വിജയത്തില്‍ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍ “ - എന്നും അഫ്രിദി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :