ലോകകപ്പിൽ ഇതാദ്യം ! ദക്ഷിണാഫ്രിക്കയ്ക്ക് ഇതെന്തു പറ്റി?

Last Modified തിങ്കള്‍, 3 ജൂണ്‍ 2019 (09:27 IST)
ലോകകപ്പിൽ കിടിലൻ ടീമുകളുടെ കുട്ടത്തിലാണ് ദക്ഷിണാഫ്രിക്കയും ഉള്ളത്. എന്നാൽ, ബംഗ്ലാദേശിനെതിരായ ടീമിന്റെ തോൽ‌വി അപ്രതീക്ഷിതമായിരുന്നു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ലോകകപ്പ് പോരാട്ടത്തിന് തുടക്കമിട്ട ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനോട് കലിപ്പ് തീർക്കുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്.

എന്നാല്‍ ബംഗ്ലാദേശിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്ക അടിയറവ്‌ പറഞ്ഞു. ബംഗ്ലാദേശിനു മുന്നിൽ മുട്ടുകുത്തുന്ന ദക്ഷിണാഫ്രിക്കയെ ആണ് ഗാലറി കണ്ടത്. 21 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ തോല്‍വി. ലോകകപ്പിലെ തുടർച്ചയായ മൂന്നാമത്തെ തോൽ‌വി ആണിത്.

ഇതാദ്യമായാണ് ലോകകപ്പിൽ ദക്ഷിണാഫ്രിക്ക അടുപ്പിച്ച് മൂന്ന് കളിയിലും തോൽക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ ദക്ഷിണാഫ്രിക്ക 2015 ലോകകപ്പില്‍ ന്യൂസീലാന്‍ഡിനോടും തോറ്റിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :